ഫയല്‍ ചിത്രം 
Sports

ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരുത്തായി ബിസിസിഐയും; ഒളിംപിക്സ് ടീമിന് പത്ത് കോടി നൽകും

ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരുത്തായി ബിസിസിഐയും; ഒളിംപിക്സ് ടീമിന് പത്ത് കോടി നൽകും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടോക്യോ ഒളിംപിക്‌സിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺ‌ട്രോൾ ബോർഡ്. ഒളിംപിക്സിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ബിസിസിഐ 10 കോടി രൂപ നൽകും. ഒളിംപിക്‌സ് മുന്നൊരുക്കങ്ങൾക്കായാണ് പണം നൽകുക. 

ഇന്നലെ ചേർന്ന ബിസിസിഐ അപക്‌സ് കൗൺസിലിലാണ് തീരുമാനം എടുത്തത്. കായിക മന്ത്രാലയത്തിൻറെ അഭ്യർഥന പരിഗണിച്ചാണ് ബിസിസിഐ തീരുമാനം. ടോക്യോയിൽ മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകൾക്കും ബിസിസിഐ ആശംസകൾ നേർന്നു. 

കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ നഷ്‌ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സമിതിയെ നിയമിക്കാനും അപക്‌സ് കൗൺസിൽ തീരുമാനമെടുത്തു. എത്രയും വേഗം ഇതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ അപക്‌സ് കൗൺസിൽ നിർദേശം നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

SCROLL FOR NEXT