ഫോട്ടോ: ട്വിറ്റർ 
Sports

ഐപിഎല്‍ പ്ലേ ഓഫ്; ഒരു സ്ഥാനം, ഏഴ് കളികള്‍; ഈ നാല് ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്‍ പ്ലേ ഓഫ്; ഒരു സ്ഥാനം, ഏഴ് കളികള്‍; ഈ നാല് ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടം പോരാട്ടങ്ങള്‍ യുഎഇയില്‍ അരങ്ങ് തകര്‍ത്ത് മുന്നേറുന്നു. പ്ലേ ഓഫിലേക്ക് ഇനി ആരൊക്കെ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ 18 വീതം പോയിന്റുകളുമായി പ്ലേ ഓഫ് ഉറപ്പിച്ചു. 16 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിന്റെ വക്കില്‍ നില്‍ക്കുന്നു. 

ശേഷിക്കുന്ന ഒരു സ്ഥാനത്തിനായാണ് ഇനിയുള്ള പോരാട്ടങ്ങള്‍. നാല് ടീമുകളാണ് അവകാശവുമായി നില്‍ക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തമ്മിലാണ് ഒരു സ്ഥാനത്തിനായി കടുത്ത പോരാട്ടം. ഏഴ് മത്സരങ്ങളാണ് വിധി നിര്‍ണയത്തിനുള്ളത്. 

പഞ്ചാബിന് ഒരു മത്സരം കൂടിയുണ്ട്. വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ദുബായിലാണ് ഈ മത്സരം. നിലവില്‍ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അടുത്ത മത്സരം ജയിച്ചാല്‍ പോലും 12 പോയിന്റാണ് അവര്‍ക്ക് കിട്ടുക. പിന്നീട് മറ്റു ടീമുകളുടെ ജയ പരാജയങ്ങളാണ് പഞ്ചാബിന്റെ വിധി നിര്‍ണയിക്കുക. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനിന് ഒരു മത്സരം ആണ് ബാക്കിയുള്ളത്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഇതില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാണ്. നിലവില്‍ ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് അടുത്ത രണ്ട് മത്സരങ്ങള്‍ ആധികാരികമായി ജയിക്കണം. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരായാണ് മത്സരം. അതോടൊപ്പം കൊല്‍ക്കത്ത രാജസ്ഥാനോട് തോല്‍ക്കുകയും വേണം. അങ്ങനെയെങ്കില്‍ മുംബൈക്ക് പതിന്നാലും കൊല്‍ക്കത്തയ്ക്ക് 12ഉം പോയിന്റില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. 

രാജസ്ഥാന് ഇനി രണ്ട് കളിയാണ് ബാക്കിയുള്ളത്. നാളെ മുംബൈ ഇന്ത്യന്‍സിനെയും വ്യാഴാഴ്ച അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നേരിടും. ഈ രണ്ട് കളിയും ഒരു റണ്‍ വ്യത്യാസത്തിനാണെങ്കില്‍ പോലും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. നിലവില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്