ബാം​ഗ്ലൂർ, ഡൽഹി താരങ്ങൾ മത്സരത്തിനിടെ/ ചിത്രം: പിടിഐ 
Sports

ബാംഗ്ലൂരിനെ തോൽപ്പിച്ച് ഡൽഹി; ജയം ഏഴ് വിക്കറ്റിന്

87 റൺസെടുത്ത ഫിലിപ്പ് സാൾട്ടിന്റെ ഇന്നിങ്‌സാണ് ഡൽഹിയുടെ ജയ‌ത്തിൽ നിർണായകമായത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ആർസിബി ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം ഡൽഹി 16.4 ഓവറിൽ മറികടന്നു. 45 പന്തുകൾ നേരിട്ട്  എട്ട് ഫോറും ആറ് സിക്‌സും പറത്തി 87 റൺസെടുത്ത ഫിലിപ്പ് സാൾട്ടിന്റെ ഇന്നിങ്‌സാണ് ഡൽഹിയുടെ ജയ‌ത്തിൽ നിർണായകമായത്. 

‌ക്യാപ്റ്റൻ ഡേവിഡ് വാർണർക്കൊപ്പം സാൾട്ട് ഓപ്പണിങ് വിക്കറ്റിൽ 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മിച്ചൽ മാർഷിനൊപ്പം രണ്ടാം വിക്കറ്റിൽ 59 റൺസും സ്കോർബോർഡിൽ ചേർത്തു. റൈലി റൂസ്സോവിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 52 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഡൽഹിക്ക് അനായാസ ജയമൊരുക്കുകയായിരുന്നു. സീസണിൽ ഡൽഹിയുടെ നാലാമത്തെ മാത്രം ജയമാണിത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിരുന്നു. വിരാട് കോഹ്‍ലി, നായകൻ ഫാഫ് ഡുപ്ലെസി, മഹിപാൽ ലോംറോർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പുറത്താകാതെ നിന്ന ലോംറോർ 29 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 54 റൺസ് നേടി. കോഹ്‍ലി 46 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 55 റൺസെടുത്തു. ഡുപ്ലെസി ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റൺസ് നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT