ലഖ്‌നൗവിനെതിരെ വീരാടിന്റെ പ്രകടനം/ ട്വിറ്റര്‍ 
Sports

വമ്പനടിക്കാരെ എറിഞ്ഞുവീഴ്ത്തി; വിജയം തിരിച്ചുപിടിച്ച് റോയല്‍സ്

ലക്‌നൗവിന് അനായാസം ജയിക്കാമെന്ന് തോന്നിയ കളിയില്‍ പക്ഷേ ഗതി മാറി.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  മഴ അല്‍പ്പനേരം കളി തടസപ്പെടുത്തിയെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയ ചെറിയ സ്‌കോര്‍ അവര്‍ക്ക് വിജയത്തിന് തടസമായില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ നേടിയ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ വിജയം. 

ലഖ്‌നൗവിനെതിരെ ബാംഗ്ലൂര്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് ആണ് എടുത്തത്. വിരാട് കോ ഹ്‌ലിയും ഡുപ്ലെസിസും മാത്രമാണ് ലഖ്‌നൗവിനെതിരെ പൊരുതിയത്. ലഖ്‌നൗവിന് അനായാസം ജയിക്കാമെന്ന് തോന്നിയ കളിയില്‍ പക്ഷേ ഗതി മാറി. പവര്‍ പ്ലേ തീരുന്നതിന് മുന്‍പെ 27 റണ്‍സില്‍ ലഖ്‌നൗവിന്റെ നാല് വിക്കറ്റ് വീണു. 19.5 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടത്തില്‍ 108 റണ്‍സാണ് ലഖ്‌നൗ നേടിയത്. മെയേഴസ് ഒറ്റ റണ്‍സ് പോലും എടുക്കാതെ പുറത്തായി. 

ക്രുണാല്‍ പാണ്ഡ്യ 14, മാര്‍കസ് സ്റ്റോണിസ് 13, കൃഷ്ണപ്പ ഗൗതം 23, നവീന്‍ ഉല്‍ ഹഖ് 13, അമിത് മിശ്ര 19 എന്നിവര്‍മാത്രമാണ് രണ്ടക്കം കടന്നത്. പരുക്കേറ്റതിനാല്‍ ഇത്തവണ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഏറ്റവും ഒടുവിലാണ് ഇറങ്ങിയത്. 

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായി നവീന്‍ ഉല്‍ ഹഖ് മൂന്നും രവി ബിഷ്‌ണോയി, അമിത് മിശ്ര എന്നിവര്‍ രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റു വീതവും നേടി.  

ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡുപ്ലെസിസാണ് ബാംഗ്ലൂരിനായി മികച്ച സ്‌കോര്‍ നേടിയത്. 40 പന്തില്‍ നിന്ന് 44 റണ്‍സാണ് അടിച്ചത്. വിരാട് കേഹ് ലി 31, ദിനേശ് കാര്‍ത്തിക് 16 എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മുഹമ്മദ് സിറാജ്, മാക്‌സ് വെല്‍ ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും കരണ്‍ ശര്‍മ ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുവീതവും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT