IPL 2026 x
Sports

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

അര്‍ധ സെഞ്ച്വറി നേടി കാര്‍ത്തിക് ശര്‍മയും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ ഈ സീസണില്‍ തുടരെ ഫോം പരാജയപ്പെട്ട് പരുങ്ങിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് മിന്നും ഫോം തുടരുന്നു. തുടരെ രണ്ടാം പോരിലും അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം എല്‍ ക്ലാസിക്കോയും ചെന്നൈ ജയിച്ചു കയറി. അര്‍ധ സെഞ്ച്വറിയടിച്ച് കാര്‍ത്തിക ശര്‍മയും ക്യാപ്റ്റനെ പിന്തുണച്ചതോടെ ചെന്നൈ അനായാസം ജയം തൊട്ടു.

8 വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് മുംബൈ നേടിയത്. ചെന്നൈ 18.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ അനായാസം 160 റണ്‍സെടുത്താണ് ജയവും പ്ലേ ഓഫ് പ്രതീക്ഷകളും സജീവമാക്കിയത്.

ഋതുരാജ് 48 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 67 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 40 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം കാര്‍ത്തിക് 54 റണ്‍സും അടിച്ചെടുത്തു. 12 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 24 റണ്‍സെടുത്ത ഉര്‍വില്‍ പട്ടേലാണ് തിളങ്ങിയ മറ്റൊരാള്‍.

ആദ്യ എല്‍ ക്ലാസിക്കോയില്‍ സെഞ്ച്വറി നേടിയ മലയാളി ഓപ്പണര്‍ സഞ്ജു സാംസണ് ഇത്തവണ തിളങ്ങാനായില്ല. 9 പന്തില്‍ 2 ഫോറുകള്‍ സഹിതം സഞ്ജു 11 റണ്‍സുമായി പുറത്തായി. ജസ്പ്രിത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ രിക്കല്‍ടന്‍ ക്യാച്ചെടുത്താണ് സഞ്ജു മടങ്ങിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനു മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. മൂന്നാമനായി ക്രീസിലെത്തിയ നമാന്‍ ധിറിന്റെ ബാറ്റിങാണ് മുംബൈ സ്‌കോറിനു മാന്യത പകര്‍ന്നത്. താരം 3 സിക്‌സും 4 ഫോറും സഹിതം 57 റണ്‍സെടുത്തു.

റിയാന്‍ റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. റിക്കല്‍ടന്‍ 24 പന്കില്‍ 5 സിക്‌സുകള്‍ സഹിതം 37 റണ്‍സ് വാരി മടങ്ങി. സൂര്യകുമാര്‍ യാദവ് 12 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സടിച്ചു. ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.

ചെന്നൈ നിരയില്‍ അന്‍ഷുല്‍ കാംബോജ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് 2 വിക്കറ്റെടുത്തു, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ടന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026: chennai super kings beat the mumbai indians by 8 wickets at the MA Chidambaram Stadium in Chennai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT