അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേലിന്റെ ആഹ്ലാദ പ്രകടനം ANI
Sports

കത്തിക്കയറി സൂര്യവംശിയും ജുറേലും, ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍; ബംഗളൂരുവിനെ ആറുവിക്കറ്റിന് തോൽപ്പിച്ചു

വൈഭവ് സൂര്യവംശിയും ധ്രുവ് ജുറൈലും കത്തിക്കയറിയ മത്സരത്തില്‍ ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: വൈഭവ് സൂര്യവംശിയും ധ്രുവ് ജുറേലും കത്തിക്കയറിയ മത്സരത്തില്‍ ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്. ബംഗളൂരു മുന്നോട്ടുവെച്ച 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടക്കുന്നതാണ് കണ്ടത്. 26 പന്തില്‍ 78 റണ്‍സ് അടിച്ച സൂര്യവംശിയും പുറത്താകാതെ 43 പന്തില്‍ 81 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ജുറേലുമാണ് വിജയശില്‍പ്പികള്‍. തുടക്കത്തില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ കരുത്തിനെ ബാധിക്കില്ല എന്ന തരത്തിലായിരുന്നു രാജസ്ഥാന്റെ തുടര്‍ന്നുള്ള പ്രകടനം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രജത് പാടിദാറാണ് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ബംഗളൂരുവിനെ സഹായിച്ചത്.40 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാടിദാറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷമായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് - ദേവ്ദത്ത് സഖ്യം 17 പന്തില്‍ നിന്ന് 45 റണ്‍സ് ചേര്‍ത്തതോടെ ആര്‍സിബി സ്‌കോര്‍ കുതിച്ചു. 14 റണ്‍സെടുത്ത പടിക്കല്‍ മൂന്നാം ഓവറിലും കോഹ് ലി അഞ്ചാം ഓവറിലും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. കോഹ് ലി 16 പന്തില്‍ 32 റണ്‍സ് ആണ് നേടിയത്.

ക്രുണാല്‍ പാണ്ഡ്യ (1), ജിതേഷ് ശര്‍മ (5), ടിം ഡേവിഡ് (13) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ആര്‍സിബി പരുങ്ങലിലായി. അവസരത്തിനൊത്ത് ബാറ്റ് ചെയ്ത പാടിദാര്‍ ശ്രദ്ധാപൂര്‍വം ബാറ്റ് വീശി. റൊമാരിയോ ഷെപ്പേര്‍ഡ് 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഇംപാക്റ്റ് പ്ലെയര്‍ വെങ്കടേഷ് അയ്യരാണ് ആര്‍സിബി സ്‌കോര്‍ 201-ല്‍ എത്തിച്ചത്. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 29 റണ്‍സോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആര്‍ച്ചര്‍, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

IPL: rajasthan Royals won by 6 wickets against Royal Challengers Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; നിര്‍ണായക യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

കാല്‍മുട്ട് 'കുടുങ്ങുന്നു'; ഇനി സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ കുത്തിനിറച്ചാല്‍ പിടിവീഴും

'കോര്‍ ഹിന്ദുവിനെ വിട്ട് ക്രിസ്ത്യന്‍ ഔട്ട് റീച്ചിനായി പോയി; കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റ് ബിജെപിയെ എവിടെ എത്തിച്ചു?'

SCROLL FOR NEXT