കൗണ്ടി ക്രിക്കറ്റില്‍ പാര്‍ക്കിന്‍സണില്‍ നിന്ന് വന്ന ഡെലിവറി/വീഡിയോ ദൃശ്യം 
Sports

ഇത് ബോള്‍ ഓഫ് ദി സെഞ്ചുറിയോ? വോണിന്റെ ഡെലിവറി വീണ്ടും സൃഷ്ടിച്ച് പാര്‍ക്കിന്‍സണ്‍

ഇംഗ്ലീഷ് കൗണ്ടിയിലാണ് 28 വര്‍ഷത്തിന് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറിയെ ഓര്‍മിപ്പിക്കുന്ന ഡെലിവറി വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബോള്‍ ഓഫ് ദി സെഞ്ചുറി വീണ്ടും കണ്ടോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍. ഇംഗ്ലീഷ് കൗണ്ടിയിലാണ് 28 വര്‍ഷത്തിന് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറിയെ ഓര്‍മിപ്പിക്കുന്ന ഡെലിവറി വരുന്നത്. 

ലാന്‍കഷൈറിന്റെ മാറ്റ് പാര്‍കിസന്‍ന്റെ കൈകളില്‍ നിന്നാണ് നോര്‍താംഷയറിന്റെ ആദം റോസിങ്ടണെ പുറത്താക്കാന്‍ അതിശയിപ്പിക്കുന്ന ഡെലിവറി വന്നത്. ലെഗ് സൈഡിലേക്ക് വന്ന പന്ത് പിച്ച് ചെയ്തതിന് ശേഷം പൊടുന്നനെ ടേണ്‍ ചെയ്ത് ഓഫ് സ്റ്റംപ് ഇളക്കി. 

1993ല്‍ ആഷസിലാണ് വോണിന്റെ വിരലുകളില്‍ നിന്ന് അത്ഭുത ഡെലിവറി കുത്തി തിരിഞ്ഞ് എത്തിയത്. ഓള്‍ഡ് ട്രോഫോര്‍ഡില്‍ അന്ന് മൈക്ക് ഗാറ്റിങ്ങിനെ നൂറ്റാണ്ടിന്റെ ഡെലിവറിയിലൂടെ വോണ്‍ കൂടാരം കയറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ