ജംഷഡ്പൂര്‍ എഫ്‌സി താരങ്ങള്‍  എക്‌സ്
Sports

ഒറ്റ അടിയില്‍ വീണു; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി

പാട്രിക് ചൗധരിയാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്

സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 61-ാം മിനിറ്റില്‍ ജംഷേദ്പുര്‍ മുന്നിലെത്തി. പാട്രിക് ചൗധരിയാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്.

പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ വിജയം തുടരാന്‍ ടീമിനായില്ല.

14 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ എട്ടാം തോല്‍വിയാണിത്. ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ലീഗില്‍ പത്താം സ്ഥാനത്താണ്. വിജയത്തോടെ 21 പോയിന്റുമായി ജംഷഡ്പുര്‍ നാലാം സ്ഥാനത്തെത്തി. സ്ട്രൈക്കര്‍ ജീസസ് ജിമിനസ് ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT