Sports

'കുഴപ്പിക്കുന്ന വിക്കറ്റായിരുന്നു, അവിടെ എന്റെ സമ്മര്‍ദം അകറ്റിയത് വില്യംസണ്‍'; ഓള്‍റൗണ്ട് മികവിന് പിന്നാലെ ഹോള്‍ഡര്‍ 

വിക്കറ്റ് നഷ്ടപ്പെടുത്താതെ വില്യംസണിന് ഒപ്പം നിന്ന് ഹോള്‍ഡര്‍ ഹൈദരാബാദിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: രണ്ടക്കം കടക്കുന്നതിന് മുന്‍പേ കോഹ് ലിയേയും ദേവ്ദത്ത് പടിക്കലിനേയും മടക്കിയാണ് ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ ഹോള്‍ഡര്‍ ആധിപത്യം നേടിക്കൊടുത്തത്. മൂന്ന് വിക്കറ്റ് പിഴുതതിന് പിന്നാലെ ബാറ്റിങ്ങില്‍ കരുതലോടെ കളിച്ചും ഹോള്‍ഡര്‍ തന്റെ റോള്‍ ഭംഗിയാക്കി. വിക്കറ്റ് നഷ്ടപ്പെടുത്താതെ വില്യംസണിന് ഒപ്പം നിന്ന് ഹോള്‍ഡര്‍ ഹൈദരാബാദിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. 

ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ വില്യംസന്‍ തന്റെ മേലുള്ള സമ്മര്‍ദം നീക്കിയതിനെ കുറിച്ച് പറയുകയാണ് മത്സര ശേഷം ഹോള്‍ഡര്‍. ഓള്‍റൗണ്ടറുടെ റോള്‍ വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വില്യംസണിനെ പോലൊരു പങ്കാളി നമുക്ക് അടുത്തുണ്ടാവുന്നത് ആശ്വാസം നല്‍കും. വിക്കറ്റ് കുഴപ്പിക്കുന്നതായിരുന്നു. അതിനാല്‍ ബാറ്റിങ്ങില്‍ വേണ്ട ഫ്‌ളോ ലഭിച്ചില്ല. അവിടെ വില്യംസണിന്റെ കളി എന്റെ മേല്‍ നിന്ന് സമ്മര്‍ദമെല്ലാം അകറ്റി, ഹോള്‍ഡര്‍ പറഞ്ഞു. 

പവര്‍പ്ലേയില്‍ വീഴ്ത്തുന്ന വിക്കറ്റുകള്‍ പ്രധാനപ്പെട്ടതാണ്. ആദ്യ ഓവറുകളില്‍ സീമും പേസും ലഭിച്ചു. എനിക്ക് മുന്‍തൂക്കമുള്ള മേഖലകളാണ് അത്. ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്ന ടോട്ടലിലേക്ക് അവരെ ഒതുക്കാന്‍ ഞങ്ങള്‍ക്കായി. അടുത്ത മത്സരങ്ങളിലും ഈ മികവ് തുടരാന്‍ സാധിക്കുമെന്ന് കരുതുന്നതായും ഹൈദരാബാദ് ഓള്‍റൗണ്ടര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

132 റണ്‍സ് ചെയ്‌സ് ചെയ്യവെ ഒരുഘട്ടത്തില്‍ 67-4 എന്ന നിലയിലേക്ക് ഹൈദരാബാദ് വീണിരുന്നു. ഈ സമയമാണ് വില്യംസണിന് ഒപ്പം ഹോള്‍ഡര്‍ നിലയുറപ്പിച്ചത്. 20 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 24 റണ്‍സ് ആണ് ഹോള്‍ഡര്‍ നേടിയത്. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റന്‍സിനെയാണ് രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദ് നേരിടുന്നത്. ഇവിടെ ജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT