ഔട്ടായി മടങ്ങുന്ന ഓസീസ് താരം മിച്ചൽ മാർഷ്/ പിടിഐ 
Sports

വാര്‍ണര്‍ക്ക് അര്‍ധ സെഞ്ച്വറി; ഒന്നര വര്‍ഷത്തിനു ശേഷം ഏകദിനം കളിക്കാന്‍ ഇറങ്ങി അശ്വിന്‍

ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. സ്മിത്തിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ പോരാട്ടം നയിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിനും. നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെറ്ററന്‍ താരം ഇന്ത്യക്കായി ഏകദിനം കളിക്കുന്നത്. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ പൊരുതുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. സ്മിത്തിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ പോരാട്ടം നയിച്ചു.

18 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി വാര്‍ണറും നാല് റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് മടങ്ങിയത്. 38 റണ്‍സുമായി സ്മിത്തും രണ്ട് റണ്‍സുമായി മര്‍നസ് ലെബുഷെയ്‌നുമാണ് ക്രീസില്‍.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ മടക്കി മുഹമ്മദ് ഷമി ഓസീസീനെ ഞെട്ടിച്ചു. പിന്നീടാണ് സ്മിത്ത് വാര്‍ണര്‍ സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ബാറ്റിങ് തുടര്‍ന്നത്. വാര്‍ണറെ മടക്കി ജഡേജയാണ് കൂട്ടുകെട്ടു പൊളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT