അപകടത്തിന്റെ ദൃശ്യങ്ങള്‍  X
Sports

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നു, യുവ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍: ജമ്മു കശ്മീരിലെ യുവക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുള്ള യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫരീദ് ഹുസൈനാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ പിന്നില്‍ വരികയായിരുന്ന ഫരീദിന്റെ സ്‌കൂട്ടര്‍ തട്ടുകയായിരുന്നു.

കാറിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നതിനാല്‍ വാഹനം നിര്‍ത്താന്‍ സാധിച്ചില്ല. ഡോറില്‍ തട്ടിയതോടെ വാഹനം മറിയുകയും ഫരീദ് തെറിച്ചുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. പൂഞ്ചിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്ന ഫരീദ് ഹുസൈന്‍, വളര്‍ന്നുവരുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഡ്രൈവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറും അതിനു സമീപത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ കാറിനു സമീപത്തുകൂടി ഇരുചക്ര വാഹനത്തില്‍ ഫരീദ് ഹുസൈന്‍ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഫരീദിന്റെ വാഹനം കാറിനു സമീപമെത്തിയ ഉടന്‍ അപ്രതീക്ഷിതമായി കാറിന്റെ ഡോര്‍ തുറക്കുകയായിരുന്നു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Jammu And Kashmir Cricketer Dies In Tragic Road Accident, CCTV Footage Leaves People In Shock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

SCROLL FOR NEXT