ജസ്പ്രീത് ബുംറ എപി
Sports

സന്തോഷം നിരാശയിലേക്ക് വഴിമാറി, ഓസ്‌ട്രേലിയയ്ക്ക് ലൈഫ് ലൈനായി നോ ബോള്‍; അസ്വസ്ഥനായി ബുംറ- വിഡിയോ

അവസാന വിക്കറ്റില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ്പുമായി ക്രീസില്‍ നിന്ന നഥാന്‍ ലിയോണും സ്‌കോട് ബോളന്‍ഡും ചേര്‍ന്ന് 55 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ക്കുന്ന കാഴ്ചയാണ് മെല്‍ബണില്‍ അവസാന മണിക്കൂറില്‍ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: അവസാന വിക്കറ്റില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ്പുമായി ക്രീസില്‍ നിന്ന നഥാന്‍ ലിയോണും സ്‌കോട് ബോളന്‍ഡും ചേര്‍ന്ന് 55 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ക്കുന്ന കാഴ്ചയാണ് മെല്‍ബണില്‍ അവസാന മണിക്കൂറില്‍ കണ്ടത്. ഓസീസ് വാലറ്റക്കാരെ വീഴ്ത്താന്‍ വഴിയറിയാതെ വിയര്‍ത്ത ഇന്ത്യ തന്ത്രങ്ങളില്ലാതെ വലഞ്ഞു. ഒടുവില്‍ ലിയോണിനെ ബുംറ വീഴ്ത്തിയെങ്കിലും ആ സന്തോഷം അധികനേരം നിലനിന്നില്ല. അമ്പയര്‍ നോബോള്‍ വിളിച്ചതോടെ പേസര്‍ ബുംറ അസ്വസ്ഥനായി കാണപ്പെട്ടു.

അവസാന ഓവറിലാണ് ബുംറ നഥാന്‍ ലിയോണിനെ പുറത്താക്കിയത്. എന്നാല്‍ അമ്പയര്‍ നോ-ബോള്‍ വിളിച്ചതോടെ അദ്ദേഹം നിരാശനായി. ഓസ്ട്രേലിയയെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് വേണ്ടിയിരിക്കെ, ബുംറയുടെ പന്തില്‍ ലിയോണിന്റെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് സ്ലിപ്പില്‍ കെഎല്‍ രാഹുലിന്റെ കൈകളിലേക്കാണ് പന്ത് പോയത്. കൈവിട്ട ക്യാച്ച് കെ എല്‍ രാഹുല്‍ കാലുകള്‍ക്കിടയില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യ സമാധാനിച്ചെങ്കിലും പിന്നാലെ അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു.നോ ബോള്‍ വിളിച്ചതോടെ ബുംറയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം നഷ്ടപ്പെട്ടു.

അവസാന വിക്കറ്റ് വീഴ്ത്താന്‍ വഴിയറിയാതെ വിയര്‍ത്ത ഇന്ത്യക്കുള്ള ഇരുട്ടടിയായി ആ നോ ബോള്‍. പിന്നീട് ബുംറയെ ബൗണ്ടറി കടത്തിയ ലിയോണ്‍ ഓസീസിന് മുന്‍തൂക്കം നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്ക് അനായാസമായി ജയിക്കാമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ നിന്നാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ഓസ്‌ട്രേലിയ നീങ്ങിയത്. പത്താംവിക്കറ്റില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് നടത്തിയ ലിയോണും ബോളന്‍ഡും ചേര്‍ന്ന് 55 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഞായറാഴ്ച ഓസ്‌ട്രേലിയ 228-9 എന്ന സ്‌കോറിലാണ് കളം വിട്ടത്. ആവേശകരമായ നാലാം ടെസ്റ്റില്‍ ഇതുവരെ 333 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയയ്ക്ക് ഉള്ളത്. അഞ്ചാം ദിനം ഓസ്‌ട്രേലിയ നേടുന്ന ഓരോ റണും ഇന്ത്യയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കും. ബുംറ, 24 ഓവറില്‍ 56 റണ്‍സ് വഴങ്ങി 4 വിക്കറ്റ് ആണ് നേടിയത്. നഥാന്‍ ലിയോണ്‍ 41 റണ്‍സുമായും 11-ാം നമ്പര്‍ ബാറ്റര്‍ ബോളന്‍ഡ് 65 പന്തില്‍ 10 റണ്‍സുമായുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT