Jasprit Bumrah x
Sports

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

ജസ്പ്രിത് ബുംറയുടെ മടങ്ങി വരവിൽ നിർണായക നീക്കവുമായി ബിസിസിഐ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ന്യൂസിലൻഡിനെതിരായ ദീർഘ പരമ്പരകൾക്കൊരുങ്ങുന്ന ഇന്ത്യക്ക് ജസ്പ്രിത് ബുംറയുടെ സേവനം തുടക്കത്തിൽ കിട്ടില്ലെന്നു റിപ്പോർട്ട്. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾ ഉൾക്കൊള്ളുന്ന ദീർഘ ഷെഡ്യൂൾ കളിക്കാനായി ന്യൂസിലൻഡ് പര്യടത്തിനൊരുങ്ങുകയാണ് ഇന്ത്യ. പര്യടനത്തിൽ ബുംറയെ ടി20, ഏകദിന പരമ്പരകളിൽ കളിപ്പിക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. ഈ മാസം 22 മുതലാണ് പരമ്പര തുടങ്ങുന്നത്. ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശം എന്നിവയാണ് നിലവിൽ ഇന്ത്യ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. അതിനാൽ ബുംറയെ ടി20, ഏകദിന പരമ്പരകൾ കളിപ്പിക്കേണ്ടതില്ല എന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഏകദിന പരമ്പര നവംബർ നാല് മുതൽ 15 വരെയും ടെസ്റ്റ് പരമ്പര നവംബർ 19 മുതൽ ഡിസംബർ ആദ്യ ആഴ്ച വരെയുമാണ്. നിർണായക പര്യടനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു പരമ്പരകളിലായി ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ രീതിയിൽ തിരിച്ചടിയായി തീർന്നിരുന്നു. ഇന്ത്യയുടെ ബൗളിങ് പോരായ്മകൾ നിലവിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ പോലും നല്ല രീതിയിൽ തന്നെ മുഴച്ചു നിൽക്കുന്നുണ്ട്.

അതേസമയം ബുംറയുടെ സമീപകാല പരിക്കുകളും മറ്റും മുൻനിർത്തി താരത്തെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നാണ് മാനേജ്മെന്റ് തീരുമാനം. നിർണായക പരമ്പരകളിൽ മാത്രം താരത്തെ കളിപ്പിച്ചാൽ മതിയെന്ന തീരുമാനം. ജോലി ഭാരം കണക്കിലെടുത്താണ് നീക്കം. ടെസ്റ്റ് പരമ്പരയ്ക്കായി ബുംറയെ കരുതി വയ്ക്കുകയാണ് ബിസിസിഐ.

നിലവിൽ ബുംറ പൂർണ ആരോ​ഗ്യവാനാണെന്നും ദീർഘമായൊരു പര്യടനത്തിൽ മുൻ​​ഗണനകൾ നിശ്ചയിക്കേണ്ടത് അനിവാര്യമാണെന്നും ബിസിസിഐയോടു അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. ടെസ്റ്റ് പരമ്പര നിർണായകമായതിനാലാണ് വൈറ്റ് ബോൾ പരമ്പരകളിൽ നിന്നു ബുംറയെ മാറ്റി നിർത്തുന്നതെന്നും അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി.

ബുംറയെ നിർണായകമായ പരമ്പകൾക്കു മാത്രം ഉപയോ​ഗപ്പെടുത്തുക എന്ന നയത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. വരാനിരിക്കും ബോർഡർ ​ഗാവസ്കർ പോരാട്ടവും ബിസിസിഐ മുന്നിൽ കാണുന്നുണ്ട്.

Jasprit Bumrah: India's Tour of New Zealand starts with a five T20I series on October 22. But with the ODI World Cup next year, and also a World Test Championship final spot up for grabs, the bigger focus will be on the ODI and Test series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി