ജയേഷ് ജോര്‍ജ് 
Sports

വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത് മലയാളി; ജയേഷ് ജോര്‍ജ് ചെയര്‍മാന്‍

ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം ഐകകണ്‌ഠേനയാണ് ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ(ഡബ്ല്യുപിഎല്‍) ചെയര്‍മാനായി മലയാളിയായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റായ ജയേഷ് ജോര്‍ജ്, ഡബ്ല്യുപിഎലിന്റെ പ്രഥമ ചെയര്‍മാനായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം ഐകകണ്‌ഠേനയാണ് ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോര്‍ജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. 2019-ല്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയ തലത്തില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2022 മുതല്‍ കെസിഎ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.

മികച്ച സംഘാടകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് ജയേഷ് ജോര്‍ജ്. കേരളത്തില്‍ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ആരംഭിക്കുന്നതിന് മുന്‍കൈ എടുത്തവരില്‍ പ്രമുഖനാണ് അദ്ദേഹം. ലീഗിന്റെ വിജയകരമായ രണ്ട് സീസണുകള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ സംഘാടക മികവ് നിര്‍ണായകമായിരുന്നു. മുന്‍ ഐപിഎല്‍ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ മിഥുന്‍ മന്‍ഹാസിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി ഔദ്യോഗികമായി നിയമിച്ചു.

Jayesh George appointed as Women’s Premier League chairman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT