കേരള ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്ക്
Sports

ലോ​ഗോ മാറ്റി എയറിലായി; മഞ്ഞയിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്സ്

നാനാഭാ​ഗങ്ങളിൽ നിന്ന് വിമർശനമുയർന്നതോടെ പഴയ ലോഗോ തന്നെയിട്ട് ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ ടീം തടിതപ്പി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോ​ഗോയിലെ കളർ മാറ്റിയതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. മഞ്ഞയും നീലയും ചേർന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിലുള്ള ആനയെ അവതരിപ്പിച്ചതാണ് ആരാധകരുടെ രോഷത്തിന് കാരണമായത്.

നാനാഭാ​ഗങ്ങളിൽ നിന്ന് വിമർശനമുയർന്നതോടെ പഴയ ലോഗോ തന്നെയിട്ട് ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ ടീം തടിതപ്പി. നിരവധി പേരാണ് ബ്ലാസ്റ്റേഴ്സിനെതിരെ രം​ഗത്തെത്തിയത്. ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീമിന്റെ എവേ ജേഴ്‌സി വെള്ളയും ഓറഞ്ചും ഇടകലര്‍ന്നതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ നിറം ലോഗോയിലേക്കും കൊണ്ടുവരികയായിരുന്നു ക്ലബ്ബ്. എന്നാല്‍ പ്രതിഷേധം കനത്തതോടെ ക്ലബ്ബ് പഴയ ലോഗോയിലേക്ക് തന്നെ മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21