Kerala Blasters  ഫയൽ
Sports

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

ഇംഗ്ലീഷ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് മഞ്ഞപ്പടയുടെ കരുത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി 7. 30 നാണ് മത്സരം ആരംഭിക്കുക. യൂട്യൂബില്‍ മത്സരം തത്സമയം കാണാം.

ആദ്യ മത്സരത്തില്‍ ഇന്റര്‍കാശിലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഐഎസ്എല്ലില്‍ വിജയത്തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇംഗ്ലീഷ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് മഞ്ഞപ്പടയുടെ കരുത്ത്. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ ഇന്നും കളിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പുതുതായി ടീമിലെത്തിയ വിദേശതാരം മോമോ യാന്‍സെന്‍ ആദ്യ ഇലവനില്‍ ഇടംനേടിയേക്കും. ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീന്‍- യാന്‍സെന്‍ സഖ്യം ക്ലിക്കായാല്‍ എതിരാളികള്‍ വിയര്‍ക്കും. മോണ്ടനെഗ്രോ താരം നെബോസ കൊസോവിച്ചും വിബിന്‍ മോഹനുമാകും മധ്യനിരയെ നിയന്ത്രിക്കുക. പ്രതിരോധത്തില്‍ ജെയിംസ് ബോള്‍ട്ടണ്‍ കളിക്കും. ഫാലു എന്‍ഡിയ ടീമിനൊപ്പം ചേര്‍ന്നെങ്കിലും കളിക്കുമോയെന്നതില്‍ വ്യക്തതയില്ല.

അതേസമയം വമ്പന്മാരായ മോഹന്‍ ബഗാനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വരവ്. മോഹന്‍ ബഗാനെതിരെ ഇഞ്ച്വറി ടൈമില്‍ മലയാളി താരം എംഎസ് ഡിതിന്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് വിജയം നേടിയത്. മൊറോക്കോ താരം അലാദിന്‍ അജാരെയും സെര്‍ബിയക്കാരന്‍ നിക്കോള നിങ്കോവിച്ചും ബ്ലാസ്‌റ്റേഴ്‌സിന് വലിയ തലവേദനയാകും.

Kerala Blasters will face NorthEast United in the ISL today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും