നിജോ കേരളത്തിന്റെ ഗോള്‍ നേടുന്നു 
Sports

ഒഡീഷയെയും വീഴ്ത്തി കേരളം; സന്തോഷ് ട്രോഫിയില്‍ സെമി പ്രതീക്ഷ

ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യമായതിനാല്‍ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്ബോളാണ് കെട്ടഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയിച്ചത്. 16-ാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ഗോള്‍ നേടിയത്. 

വിജയത്തോടെ കേരളം സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യമായതിനാല്‍ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്ബോളാണ് കെട്ടഴിച്ചത്. 

15-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചതാണ് നിര്‍ണായകമായത്. കേരളത്തിന്റെ ക്രോസിന് ഒഡിഷ താരം കൈവെച്ചതോടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

കിക്കെടുത്ത നിജോ ഗില്‍ബര്‍ട്ട് ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. ഫൈനല്‍ റൗണ്ടിലെ നിജോയുടെ മൂന്നാം ഗോള്‍ കൂടിയാണിത്. അടുത്ത മത്സരത്തില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

പ്ലാനുകളുടെ നിരക്ക് കൂട്ടി എയര്‍ടെല്‍; 50 രൂപയുടെ വർധന