തിരുവനന്തപുരം: പ്രശസ്ത ഷൂട്ടിംഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് നിയമനം. സർക്കാർ ഉത്തരവ് നാളെ കൈമാറും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിനിയായ വിദർശ 2026 ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയിരുന്നു.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ടീം ഇനത്തിലും വിദർശ വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന നേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു.
കേരളത്തിൽ തുടരാൻ ആഗ്രഹമുണ്ടെന്നും, കേരളം ജോലി നൽകിയാൽ സ്വീകരിക്കുമെന്നും വിദർശ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള എക്സൈസ് വകുപ്പിന്റെ "മയങ്ങില്ല കേരളം" കാമ്പെയ്നിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates