ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍  
Sports

ഒരേ ഒരു ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ രാഹുല്‍ വൈഭവം; ചരിത്രനേട്ടത്തില്‍ പാക് താരത്തിന്റെ 'പിന്‍ഗാമി'

വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് രാഹുലിന്റെ നേട്ടം.

Author : Sujith

വെല്ലിങ്ടണ്‍: ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി കെഎല്‍ രാഹുല്‍. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് രാഹുലിന്റെ നേട്ടം. ഇതോടെ ടെസ്റ്റില്‍ രാഹുലിന്റെ സെഞ്ച്വറികളുടെ എണ്ണം പതിമൂന്നായി.

207 പന്തില്‍ നിന്നാണ് താരം ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ നാല് സെന രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏഷ്യന്‍ ബാറ്റര്‍മാരുടെ എലൈറ്റ് പട്ടികയിലും 34-കാരനായ രാഹുല്‍ ഇടംപിടിച്ചു.

മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സയീദ് അന്‍വര്‍, രാഹുല്‍ ദ്രാവിഡ്, യൂനിസ് ഖാന്‍, കുമാര്‍ സംഗക്കാര, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഏഷ്യന്‍ താരവും അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് രാഹുല്‍. ഓപ്പണറായി ഇറങ്ങി നാല് സെന രാജ്യങ്ങളിലും സെഞ്ചുറി നേടിയ താരങ്ങള്‍ രാഹുലും മുന്‍ പാകിസ്ഥാന്‍ ഓപ്പണര്‍ സയീദ് അന്‍വറും മാത്രമാണ്.

രാഹുലിന്റെ സെഞ്ച്വറിയില്‍ പത്തെണ്ണം 10 എണ്ണം വിദേശ പിച്ചുകളിലും മൂന്നെണ്ണം സ്വന്തം നാട്ടിലുമാണ്. സമീപവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ടെസ്റ്റ് ഓപ്പണര്‍മാരുടെ പട്ടികയിലും രാഹുല്‍ ഇടംനേടി. 2021-ന് ശേഷം ഓപ്പണറായി ഏഴ് ടെസ്റ്റ് സെഞ്ചുറികളാണ് താരം നേടിയത്. ബെന്‍ ഡക്കറ്റ്, യശസ്വി ജയ്സ്വാള്‍, ദിമുത് കരുണരത്നെ എന്നിവര്‍ക്കൊപ്പം ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാഹുല്‍.

മൂന്നാം ദിനം 52 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച രാഹുല്‍, അര്‍ദ്ധസെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിനൊപ്പം ചേര്‍ന്ന് പക്വതയാര്‍ന്ന ഇന്നിങ്‌സാണ് കാഴ്ചവച്ചത്. യശസ്വി ജയ്സ്വാള്‍ പുറത്തായതിന് ശേഷം രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 368 റണ്‍സിന് മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രാഹുലിന്റെ സെഞ്ച്വറി നിര്‍ണായകമായി.

KL Rahul Makes History with Test Hundreds in All SENA Countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേകവരി

ഒരൊറ്റ ആപ്പ് മതി; ശബരിമല സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം; ആറ് ഭാഷകളില്‍ സേവനം; 'ശരണ്‍' ആപ്പ് നിലവില്‍

തണുത്ത് വിറച്ച് മൂന്നാര്‍; കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ്

ഇന്ന് ഗുരുവായൂര്‍ ഏകാദശി; രാത്രിയും നട അടയ്ക്കില്ല