ക്രെയ്​ഗ് ഇർവിൻ, ലാൻസ് ക്ലൂസ്നർ/ ട്വിറ്റർ ചിത്രം 
Sports

ലാന്‍സ് ക്ലൂസ്‌നര്‍ സിംബാബ്‌വെ ബാറ്റിംഗ് കോച്ച്; ക്രെയ്ഗ് ഇര്‍വിന്‍ ഏകദിന-ട്വന്റി 20 ക്യാപ്റ്റന്‍

ഷോണ്‍ വില്യംസിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറെ നിയമിച്ചു. ഇന്ത്യയുടെ ലാല്‍ചന്ദ് രാജ്പുത് മുഖ്യപരിശീലകനായി തുടരും. 

ബാറ്റിംഗ് കോച്ചായിരുന്ന സ്റ്റുവര്‍ട്ട് മാറ്റ്‌സികെന്യേരിയെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചിട്ടുണ്ട്. ക്രെയിഗ് ഇര്‍വിനെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.

ഷോണ്‍ വില്യംസിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്തി. അതേസമയം മറ്റു ഫോര്‍മാറ്റുകളില്‍ ചുമതല ഇര്‍വിനെ ഏല്‍പ്പിക്കുകയായിരുന്നു.

റെഗിസ് ചകാബ്‌വയെയാണ് മൂന്ന് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. 2016 മുതല്‍ 2018 വരെ ക്ലൂസ്‌നര്‍ സിംബാബ് വെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT