അഭിഷേക് ശര്‍മ,ലാറ 
Sports

ടി20യില്‍ 'ആറാടുമ്പോഴും' അഭിഷേകിന് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹം, കൈയടിച്ച് ലാറ

മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് അഭിഷേകെന്ന് പറഞ്ഞ ലാറ, ടി20യിലെ വിജയങ്ങള്‍ക്കൊപ്പം അഭിഷേക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ.

2021 ലും 2022 ലും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് പരിശീലകനായിരുന്നപ്പോള്‍ അഭിഷേകിന്റെ ഓപ്പണര്‍ എന്ന നിലയിലുള്ള വളര്‍ച്ച നേരിട്ട് വീക്ഷിച്ചിരുന്നു ലാറ. ഐപിഎല്ലില്‍ ട്രാവിസ് ഹെഡിനൊപ്പം ഒപ്പണിങ്ങിറങ്ങിയാണ് അഭിഷേക് മികച്ച ഓപ്പണിങ് ബാറ്റര്‍ എന്ന നിലയിലേക്ക് എത്തിയത്.

'സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഉള്ളപ്പോള്‍ അഭിഷേകിനെ എനിക്ക് അറിയാം, കോവിഡ് കാലത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു, ഒരുപക്ഷേ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെ താരം അതിശയപ്പെടുത്തുന്ന യുവ കളിക്കാരനാണ്... വളരെ പ്രത്യേകതയുള്ള കളിക്കാരന്‍, യുവരാജ് സിങ്ങിനെ അനുകരിക്കുന്ന ബാറ്റിങ് ശൈലി, വേഗത. ടി20 ക്രിക്കറ്റിലും 50 ഓവര്‍ ഫോര്‍മാറ്റിലും മികവ് കാണിക്കുമ്പോഴും ടെസ്റ്റ് ടീമിലേക്ക് എത്താനും താരം ആഗ്രഹിക്കുന്നു, അത് വളരെ മികച്ച നീക്കമാണ്. വീണ്ടും മറ്റൊരു ഫോമാറ്റിലേക്ക് പോകുന്നത് കാണുന്നത് വളരെ സന്തോഷം നല്‍കുന്നു' ലാറ പറഞ്ഞു.

Lara lauds Abhishek Sharma's desire to play Test cricket for India despite recent T20 success

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

'ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍': ലാല്‍

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

SCROLL FOR NEXT