ഫോട്ടോ: ട്വിറ്റർ 
Sports

പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍; ഓസ്‌ട്രേലിയക്കെതിരെ ലീഡ് 200 കടന്നു, വീണ്ടും മിന്നും തുടക്കവുമായി ഓപ്പണര്‍മാര്‍

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ മികച്ച നിലയില്‍. ഇന്ത്യന്‍ പേസര്‍മാര്‍ ഓസ്‌ട്രേലിയയെ 241ല്‍ ഒതുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബേന്‍: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ മികച്ച നിലയില്‍. ഇന്ത്യന്‍ പേസര്‍മാര്‍ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ 241ല്‍ ഒതുക്കി. രണ്ടാം ഇന്നിങ്‌സിലും ഓപ്പണര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 

ഒന്നാം ഇന്നിങ്‌സില്‍ 377 റണ്‍സിനാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. എന്നാല്‍ ജുലന്‍ ഗോസ്വാമിയും മേഘ്‌ന സിങ്ങും പൂജാ വസ്ത്രാക്കറും ദീപ്തി ശര്‍മയും ചേര്‍ന്ന് ഓസ്‌ട്രേലിയയെ  ഒന്നാം ഇന്നിങ്‌സില്‍ പിടിച്ചുകെട്ടി. 68 റണ്‍സ് നേടി പെരിയും 51 റണ്‍സുമായി ഗാര്‍ഡ്‌നറുമാണ് ഓസ്‌ട്രേലിയക്കായി പൊരുതിയത്. 

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 16ാം ഓവറിലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയുടെ ലീഡ് 200 റണ്‍സിലേക്ക് എത്തി. നാലാം ദിനം വേഗത്തില്‍ സ്‌കോര്‍ കണ്ടെത്തി ഓസ്‌ട്രേലിയക്ക് മുന്‍പില്‍ മികച്ച വിജയ ലക്ഷ്യം വയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT