ഫോട്ടോ: ട്വിറ്റർ 
Sports

ഇതിഹാസ താരം പെലെ വീണ്ടും ആശുപത്രിയില്‍, ഐസിയുവില്‍ പ്രവേശിപ്പിച്ചു

ആശുപത്രി വിട്ട് ഒരാഴ്ചയാകും മുൻപ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്


സാവോ പോളോ: ഫുട്‌ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിലാണ് പെലെയെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചു. 

ഈ മാസം ആദ്യം പെലെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വൻകുടലിലെ ട്യൂമർ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ആരോ​ഗ്യനില മെച്ചപ്പെട്ടതോടെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. എന്നാൽ ആശുപത്രി വിട്ട് ഒരാഴ്ചയാകും മുൻപ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ആസിഡ് റിഫ്ലക്സ് കാരണം ആണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രായമായതിനാൽ ആരോഗ്യത്തിന് അതീവ ശ്രദ്ധ നൽകണം എന്നതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും അ​ദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്