ഇന്ത്യൻ വനിതാ ടീം (Lord's Cricket Ground)  X
Sports

238 വര്‍ഷത്തിനിടെ ആദ്യം! ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് പോരാട്ടം വരുന്നു

ചരിത്ര പോരില്‍ ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ടീമുകള്‍ നേര്‍ക്കുനേര്‍ വരും

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റിന്റെ ജന്മ സ്ഥലം, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ അറിയപ്പെടുന്ന വിഖ്യാതമായ ലോര്‍ഡ്‌സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്നു. അടുത്ത വര്‍ഷം ജൂലൈ 10 മുതല്‍ 13 വരെയാണ് പോരാട്ടം. ചതുര്‍ദിന ഫോര്‍മാറ്റിലാണ് വനിതകളുടെ ടെസ്റ്റ് പോരാട്ടം അരങ്ങേറുന്നത്.

200 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഈ മൈതാനത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ വനിതകളുടെ ടെസ്റ്റ് പോരാട്ടം അരങ്ങേറിയിട്ടില്ല. സമ്മറില്‍ ആരാധകര്‍ക്ക് മികച്ച അവരമൊരുക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

2026 സീസണിലെ വനിതാ ഹോം പരമ്പരകളുടെ സമയക്രമം സംബന്ധിച്ച തീരുമാനമെടുക്കുന്ന യോഗത്തിലാണ് ലോര്‍ഡ്‌സിലെ ടെസ്റ്റ് സംബന്ധിച്ച പ്രഖ്യാപനം. ഐസിസി വനിതാ ടി20 ലോകകപ്പിനു അടുത്ത വര്‍ഷം ആതിഥേയരാകുന്നത് ഇംഗ്ലണ്ടാണ്. ജൂണ്‍ 12 മുതല്‍ ജൂലൈ 15 വരെയാണ് ലോകകപ്പ്. അതിനിടെയാണ് ടെസ്റ്റ് മത്സരവും എന്നതും ശ്രദ്ധേയം.

Lord's Cricket Ground is set to host its first-ever women's Test match in 2026, with England facing India in a historic event. This follows England hosting the ICC Women's T20 World Cup, marking a significant summer for women's cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ