മത്സരത്തില്‍ ഗോള്‍ നേടിയ മെസിയുടെ ആഹ്ലാദം/ ട്വിറ്റര്‍ 
Sports

ഗോള്‍ അടിച്ചടിച്ച് മെസി; എതിരില്ലാത്ത നാല് ഗോളിന് ചാര്‍ലോട്ടിനെ തകര്‍ത്തു; ഇന്റര്‍ മയാമി സെമിയില്‍

ഇതോടെ മയാമിക്കായി കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി മെസി എട്ടുഗോള്‍ നേടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മെസി ഗോള്‍ അടി തുടരുന്നു, ഇന്റര്‍ മയാമി വിജയവും. ലീഗ്സ് കപ്പില്‍ ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്റര്‍ മയാമി സെമി ഫൈനലില്‍. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മയാമിക്കായി മെസി ഗോള്‍ നേടി. ജോസഫ് മാര്‍ട്ടിനെസ്, റോബര്‍ട്ട് ടെയ്ലര്‍ എന്നിവരും മയാമിക്കായി ഗോള്‍ നേടി. അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും മയാമിയുടെ വിജയത്തിന് തുണയായി. 

86ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍നേട്ടം. ഇതോടെ മയാമിക്കായി കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി മെസി എട്ടുഗോള്‍ നേടി. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ ആയിരുന്നു മയാമിയുടെ ആദ്യഗോള്‍. ജോസഫ് മാര്‍ട്ടിനെസിന്റെ കാലില്‍ നിന്നായിരുന്നു ഗോള്‍ തുടക്കം. 32ാം മിനിറ്റില്‍ മയാമി വീണ്ടും ലീഡ് ഉയര്‍ത്തി. റോബര്‍ട്ട് ടെയ്ലര്‍ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിലും ഉണര്‍ന്നുകളിച്ച 78ാം മിനിറ്റിലായിരുന്നു മയാമിയുടെ ലീഡ് ഉയര്‍ത്തി അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോള്‍ പിറന്നത്. 

ലീഗ്‌സ് കപ്പില്‍ മുത്തമിടാന്‍ ഇനി മയാമിക്ക് വേണ്ടത് രണ്ട് ജയം മാത്രമാണ്. ചൊവ്വാഴ്ചയാണ് സെമി ഫൈനല്‍ മത്സരം. മെക്‌സിക്കന്‍ ക്ലബ് ക്വറെറ്റാരോ, ഫിലാഡല്‍ഫിയ യൂണിയന്‍ മത്സരത്തിലെ വിജയികളാവും എതിരാളികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT