ഫോട്ടോ: ട്വിറ്റർ 
Sports

ആ മാന്ത്രിക ഫ്രീ കിക്ക് ഗോൾ അമേരിക്കയിലും; വിജയം സമ്മാനിച്ച്, മെസിയുടെ അവിസ്മരണീയ അരങ്ങേറ്റം (വീഡിയോ)

ലീഗ്‌സ് കപ്പില്‍ മെക്‌സിക്കന്‍ ടീം ക്രൂസ് അസുലിനെതിരായ പോരാട്ടത്തിലാണ് മെസി നിര്‍ണായക ഗോളിലൂടെ ടീമിനു വിജയം സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്കായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി. പകരക്കാരനായി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ മെസി തന്റെ മാജിക്കല്‍ ഫ്രീ കിക്ക് ഗോളുമായി ടീമിന് വിജയം സമ്മാനിച്ചാണ് ആദ്യ പോരാട്ടം തന്നെ ത്രസിപ്പിക്കുന്നതായി മാറ്റിയത്. 

ലീഗ്‌സ് കപ്പില്‍ മെക്‌സിക്കന്‍ ടീം ക്രൂസ് അസുലിനെതിരായ പോരാട്ടത്തിലാണ് മെസി നിര്‍ണായക ഗോളിലൂടെ ടീമിനു വിജയം സമ്മാനിച്ചത്. ഒരു ഗോളിനു ആദ്യ പകുതിയില്‍ മുന്നിലെത്തിയ ഇന്റര്‍ മയാമി രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങി സമനിലയില്‍ നീങ്ങുകയായിരുന്നു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച ഫ്രീ കിക്കാണ് തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടിലൂടെ അര്‍ജന്റൈന്‍ ഇതിഹാസം വലയിലാക്കിയത്. 

44ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലര്‍ നേടിയ ഗോളില്‍ ഇന്റര്‍ മയാമി മുന്നിലെത്തി. എന്നാല്‍ 65ാം മിനിറ്റില്‍ യൂറിയല്‍ അന്റുനയിലൂടെ ക്രൂസ് അസുല്‍ സമനില പിടിച്ചു. 

54ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമസ്‌കിക്ക് പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. പിന്നാലെ പത്ത് മിനിറ്റിനുള്ളില്‍ ക്രൂസ് സമനില ഗോള്‍ നേടുകയും ചെയ്തു. മെസിക്ക് പന്തെത്തിച്ചും മെസി പാസ് കൈമാറിയും വിജയ ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ ടീം അതിനു ശേഷം ശക്തമാക്കി. 

കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഫ്രീ കിക്ക് ലഭിച്ചത്. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. മെസിയുടെ കിക്ക് ക്രൂസ് അസുല്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രസ് ഗുഡിനോയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ വലയില്‍. അവസാന നിമിഷം നിര്‍ണായക ഗോളിലൂടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ച് മെസി തന്റെ മൂല്യം ഒരിക്കല്‍ കൂടി വെളിവാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT