ലയണൽ മെസി 
Sports

മെസിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്, ആകാംക്ഷയില്‍ ഫുട്‌ബോള്‍ ലോകം

മെസിയും ക്ലബും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്: ബാഴ്‌സയോട് വിട പറഞ്ഞ സൂപ്പര്‍ താരം മെസി ഇന്ന് മാധ്യമങ്ങളെ കാണും. മെസിയും ക്ലബും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം. 

ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് മെസി മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തുക. പുതിയ ക്ലബിനെ കുറിച്ച് മെസി ഇവിടെ വ്യക്തമാക്കിയേക്കും എന്നാണ് സൂചന. പിഎസ്ജിയിലേക്ക് മെസി ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സജീവം. 

കരാര്‍ സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മില്‍ ധാരണയിലെത്തിയതായും പ്രഖ്യാപനം നടത്തുക എന്നത് മാത്രമാണ് ഇനി മുന്‍പിലുള്ളതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കരാര്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയെന്ന വാര്‍ത്തകള്‍ പിഎസ്ജി നിഷേധിച്ചു. 

മെസിയെ സ്വന്തമാക്കാനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ജാക്ക് ഗ്രീലിഷിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കുന്നതോടെയാണ് മെസിക്കായി മാഞ്ചസ്റ്റര്‍ സിറ്റി മുന്നിട്ടിറങ്ങാത്തത് എന്നാണ് സൂചന. ഹാരി കെയ്‌നും സിറ്റിയുടെ മുന്‍പില്‍ നില്‍ക്കുന്നു. 

പ്രതിഫലം 50 ശതമാനം കുറച്ച് അഞ്ച് വര്‍ഷത്തേക്ക് മെസിയുമായി ബാഴ്‌സ പുതിയ കരാര്‍ ഒപ്പിടും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ബാഴ്‌സയ്ക്കും മെസിക്കും വേര്‍പിരിയേണ്ടി വരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍