സ്മൃതി മന്ധാനയിൽ നിന്നു ഇന്ത്യൻ ക്യാപ് സ്വീകരിക്കുന്ന മിന്നു മണി/ ട്വിറ്റർ 
Sports

'ചരിത്രത്തിലേക്ക് ബാറ്റേന്തി മിന്നു മണി'- ഇന്ത്യൻ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ; കേരളത്തിന്റെ അഭിമാനം പ്ലെയിങ് ഇലവനിൽ 

മിന്നുവിനൊപ്പം നടാടെ ടീമിലെത്തിയ അനുഷ് റെഡ്ഡിയും പ്ലെയിങ് ഇലവനിൽ അരങ്ങേറും. അനുഷയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മിന്നു മണിയ്ക്ക് ഓപ്പണർ സ്മൃതി മന്ധാനയും ഇന്ത്യൻ ക്യാപ് കൈമാറി

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറും. ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ കേരള താരം മിന്നു മണിയും. താരത്തിന്റെ സീനിയർ ടീമിലെ അരങ്ങേറ്റം മിർപുരിൽ നടക്കും. 

മിന്നുവിനൊപ്പം നടാടെ ടീമിലെത്തിയ അനുഷ് റെഡ്ഡിയും പ്ലെയിങ് ഇലവനിൽ അരങ്ങേറും. അനുഷയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മിന്നു മണിയ്ക്ക് ഓപ്പണർ സ്മൃതി മന്ധാനയും ഇന്ത്യൻ ക്യാപ് കൈമാറി.

ചരിത്രമെഴുതിയാണ് വയനാടുകാരിയായ മിന്നു ബം​ഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. ഇന്ത്യൻ വനിതാ ടീമിൽ ഇടം കണ്ടെത്തിയ ആദ്യ മലയാളി താരമെന്ന ഒരിക്കലും മായാത്ത റെക്കോർഡ് സ്ഥാപിച്ചാണ് ഓൾ റൗണ്ടറായ മിന്നു ടി20 ടീമിൽ ഇടംപിടിച്ചത്. വനിതാ ഐപിഎൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന റെക്കോർഡും മാസങ്ങൾക്ക് മുൻപ് ഡൽഹി ക്യാപിറ്റൽസിനായി കളത്തിലിറങ്ങി മിന്നു സ്ഥാപിച്ചിരുന്നു. 

ഇടം കൈ ബാറ്ററും വലം കൈ സ്പിന്നറുമാണ് മിന്നു. ടീമിലെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളും താരം തന്നെ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മിന്നു മണിക്ക് പുറമേ, വിക്കറ്റ് കീപ്പർ ഉമ ഛേത്രി, ബൗളർമാരായ അനുഷ റെഡ്ഢി, റാഷി കനോജിയ എന്നീ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

SCROLL FOR NEXT