വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

പരിശീലനം നടത്താതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നഷ്ടപ്പെടുത്തി, ഇനി മൂന്ന് ആഴ്ച ഇടവേളയോ? വിമർശനവുമായി വെങ്സർക്കാർ

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് മൂന്നാഴ്ച ഇടവേളയെടുക്കുന്ന ഇന്ത്യൻ ടീം സമീപനത്തെ വിമർശിച്ച് മുൻ‌ നായകൻ ദിലീപ് വെങ്സർക്കാർ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് മൂന്നാഴ്ച ഇടവേളയെടുക്കുന്ന ഇന്ത്യൻ ടീം സമീപനത്തെ വിമർശിച്ച് മുൻ‌ നായകൻ ദിലീപ് വെങ്സർക്കാർ. വേണ്ട പരിശീലനം നടത്തി ഒരുങ്ങാതിരുന്നതിനെ തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നഷ്ടമായി എന്നത് ചൂണ്ടിക്കാണിച്ചാണ് വെങ്സർക്കാരിന്റെ വിമർശനം.

ഇന്ത്യ മികച്ച പ്രകടനമാണ് ഈ വർഷങ്ങളിൽ ടെസ്റ്റിൽ പുറത്തെടുത്തത്. എന്നാൽ വേണ്ട മുന്നൊരുക്കങ്ങളും പരിശീലനങ്ങളും നടത്താതിരുന്നതാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തിരിച്ചടിയായത്. എന്നാൽ ന്യൂസിലാൻഡ് മാച്ച് ഫിറ്റായിരുന്നു. ഇം​ഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് കളിച്ചാണ് അവർ ഫൈനലിന് എത്തിയത്, വെങ്സർക്കാർ പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം മൂന്ന് ആഴ്ചത്തെ ഇടവേളയാണ് ഇന്ത്യൻ ടീമിന് അനുവദിച്ചത്. ഇതിനെ വെങ്സർക്കാർ വിമർശിക്കുന്നു. എങ്ങനെയാണ് ഇങ്ങനെയൊരു യാത്രകാര്യക്രമം വരുന്നത്? ഇടയ്ക്ക് വെച്ച് അവധി ആഘോഷിക്കാൻ പോയി തിരികെ വന്ന് ടെസ്റ്റ് കളിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഒരാഴ്ചത്തെ ഇടവേള മതിയെന്നും വെങ്സർക്കാർ പറഞ്ഞു. 

നിങ്ങൾ തുടർച്ചയായി കളിച്ചുകൊണ്ടിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇങ്ങനെയൊരു യാത്രകാര്യക്രമത്തിന് അനുമതി ലഭിച്ചു എന്നത് എന്നെ അതിശയിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഫൈനൽ ജയിക്കാനുള്ള ലക്ഷ്യം ടീമിൽ പ്രകടമായിരുന്നു എങ്കിൽ എന്തുകൊണ്ട് ടീം വേണ്ടവിധം പരിശീലനം നടത്തിയില്ല. നാല് ദിവസം വീതമുള്ള രണ്ട് മത്സരങ്ങൾ വീതമെങ്കിലും അവർ കളിക്കേണ്ടിയിരുന്നു, വെങ്സർക്കാർ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT