Mitchell Santner Highlights Bumrah Threat Before T20 World Cup Final FILE
Sports

ബുംറയെ പൂട്ടാൻ പ്രത്യേക 'തന്ത്രം', ഇന്ത്യയെ സ്വന്തം നാട്ടിൽ നേരിടുന്നത് വെല്ലുവിളിയെന്ന് മിച്ചല്‍ സാന്റ്‌നര്‍

മത്സരത്തിനുള്ള പിച്ച് ബാറ്റിങിന് അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ. അത് കൊണ്ട് ഫൈനൽ മത്സരത്തിൽ വലിയ സ്കോർ ഉണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. എന്നാൽ, ഇന്ത്യൻ ടീമിനെ അവരുടെ സ്വന്തം നാട്ടിൽ തന്നെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണെന്നാണ് ന്യൂസിലൻഡ് നായകൻ മിച്ചല്‍ സാന്റ്‌നര്‍ പറയുന്നത്.

''ഈ ടൂർണമെന്റിൽ രണ്ട് ടീമുകളും മികച്ച ഗെയിം ആണ് പുറത്തെടുത്തത്. പക്ഷേ, ഫൈനൽ മത്സരം വരുമ്പോൾ സമ്മർദ്ദം മറ്റൊരു തലത്തിലാണ്. ഇന്ത്യ സ്വന്തം നാട്ടിൽ കളിക്കുന്നതിനാൽ അവരെ തോൽപ്പിക്കുന്നത് അത്ര എളുപ്പമല്ല. എന്നാലും ഇന്ത്യയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ടീം നടത്തിയിട്ടുണ്ട്'' സാന്റ്‌നര്‍ പറഞ്ഞു. മത്സരത്തിനുള്ള പിച്ച് ബാറ്റിങിന് അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ. അത് കൊണ്ട് ഫൈനൽ മത്സരത്തിൽ വലിയ സ്കോർ ഉണ്ടായേക്കും. ഇരു ടീമിലും മികച്ച ബൗളിങ് നിരയുണ്ടെന്നും അവർക്ക് മത്സരം മാറ്റിമറിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ജസ്പ്രിത് ബുംറയെ പോലുള്ള ബൗളർക്ക് ഏത് നിമിഷവും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബുംറയുടെ പന്തുകൾ ബാറ്റർമാർക്ക് വേണ്ട രീതിയിൽ നേരിടാൻ കഴിഞ്ഞിട്ടില്ല. ബുംറയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ടീമിന് വ്യക്തമായ ധാരണയുണ്ട്'' ന്യൂസിലൻഡ് നായകൻ പറഞ്ഞു.

ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ ബൗളിങ് മികച്ചതാണെന്നും വളരെ അപകടകാരിയായ ബൗളറാണെന്നും ഫൈനലിന്റെ ഗതി തന്നെ മാറ്റാൻ അദ്ദേഹത്തിന് കഴിവുണ്ടെന്നും സാന്റ്‌നര്‍ വ്യക്തമാക്കി.

Mitchell Santner Highlights Bumrah Threat Before T20 World Cup Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ഇത് സാധാരണ ലഡ്ഡുവല്ല; ഹെൽത്തി പവർ ലഡ്ഡു

ഫൈനലിൽ മഴ കളിച്ചാൽ ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പങ്കിടുമോ?

ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്

കരള്‍ ക്ലീൻ ആക്കാൻ ഈ പാനീയങ്ങൾ മതി

SCROLL FOR NEXT