ഫോട്ടോ: ട്വിറ്റർ 
Sports

അഫ്രീദിയുടെ പകരക്കാരന്‍; 22കാരന്‍ വലംകൈയന്‍ പേസര്‍ പാക് ടീമില്‍

നിലവില്‍ ദി ഹണ്ട്രഡില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനായി കളിക്കുന്ന മുഹമ്മദ് ഹസ്‌നൈനാണ് അഫ്രീദിയുടെ പകരക്കാരനായി ടീമിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ ഒഴിവാക്കിയത്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നാല് മുതല്‍ ആറാഴ്ച വരെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ താരത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് പാക് ടീം. നിലവില്‍ ദി ഹണ്ട്രഡില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനായി കളിക്കുന്ന മുഹമ്മദ് ഹസ്‌നൈനാണ് അഫ്രീദിയുടെ പകരക്കാരനായി ടീമിലെത്തുന്നത്. 

പാകിസ്ഥാനായി 18 ടി20 മത്സരങ്ങളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് വലം കൈയന്‍ പേസറായ ഹസ്‌നൈന്‍. ടി20യില്‍ 17 വിക്കറ്റുകളും ഏകദിനത്തില്‍ 12 വിക്കറ്റുകളും 22കാരന്‍ വീഴ്ത്തിയിട്ടുണ്ട്. 

ഈ മാസം 27 മുതലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 28ന് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT