ഫോട്ടോ: ട്വിറ്റർ 
Sports

2021ലെ ഏറ്റവും മികച്ച ടി20 താരം; ഐസിസി പുരസ്കാരം പാകിസ്ഥാന്റെ മുഹമ്മ​ദ് റിസ്വാന്

2021ലെ ഏറ്റവും മികച്ച ടി20 താരം; ഐസിസി പുരസ്കാരം പാകിസ്ഥാന്റെ മുഹമ്മ​ദ് റിസ്വാന്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ 2021ലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം പാകിസ്ഥാൻ വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായി മുഹമ്മദ് റിസ്വാന്. 2021 കലണ്ടർ വർഷത്തിൽ ടി20യിൽ മിന്നും ഫോമിൽ കളിച്ച താരമാണ് റിസ്വാൻ. ഇതാദ്യമായാണ് റിസ്വാൻ പുരസ്‌കാരത്തിനർഹനാകുന്നത്. 

2021ൽ 29 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച റിസ്വാൻ 73.66 ശരാശരിയിൽ 1326 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ച്വറിയും ഉൾപ്പെടും. 134.89 ആണ് സ്‌ട്രൈക്ക് റേറ്റ്.  

2021 ടി20 ലോകകപ്പിലും താരം മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. ടി20 ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത മൂന്നാമത്തെ താരമാണ് റിസ്വാൻ. ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാന് പത്ത് വിക്കറ്റിന്റെ കൂറ്റൻ ജയം സമ്മാനിച്ചതിൽ റിസ്വാൻ നിർണായക പങ്കുവഹിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കറാച്ചിയിൽ നടന്ന ടി20 മത്സരത്തിലാണ് റിസ്വാൻ സെഞ്ച്വറി നേടിയത്. പിന്നാലെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 87 റൺസും അടിച്ചെടുത്തു. ബാറ്റ് കൊണ്ട് മാത്രമല്ല വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാൻ റിസ്വാന് കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT