മുഹമ്മദ് ഷമി ട്വിറ്റര്‍
Sports

'ഭാവി അറിയാൻ ബാബാജിയെ ബന്ധപ്പെടു!'- മഞ്ജരേക്കറെ ട്രോളി ഷമി

ഐപിഎൽ താര ലേലത്തിൽ ഷമിയുടെ വില കുറയുമെന്നു പ്രവചനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഞ്ജയ് മഞ്ജരേക്കറുടെ പ്രവചനത്തിൽ പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. വരാനിരിക്കുന്ന ഐപിഎൽ താര ലേലത്തിൽ മു​ഹ​മ്മദ് ഷമിയുടെ വില കുറയുമെന്നാണ് മഞ്ജരേക്കറുടെ പ്രവചനം. ​ഗുജറത്ത് ടൈറ്റൻസ് താരത്തെ നിലനിർത്തിയിരുന്നില്ല. ഇതോടെയാണ് താരം ലേലത്തിലെത്തുന്നത്.

മഞ്ജരേക്കറുടെ വാക്കുകൾ അത്ര രസിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഷമിയുടെ പ്രതികരണം. ഭാവി അറിയാൻ ബാബാജിയെ ബന്ധപ്പെടുക എന്നായിരുന്നു ഷമി പ്രതികരിച്ചത്.

ഷമിയ്ക്ക് പരിക്കുണ്ട്. കഴിഞ്ഞ തവണ ലഭിച്ച 6.25 കോടിയ്ക്കു മുകളിൽ ഷമിയ്ക്ക് ഇത്തവണ കിട്ടില്ലെന്നു മഞ്ജരേക്കർ വ്യക്തമാക്കി.

'ഷമിയെ സ്വന്തമാക്കാൻ ടീമുകൾക്ക് തീർച്ചയായും താത്പര്യമുണ്ടാകും. എന്നാൽ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിഫലം കുറയാൻ ഇതു കാരണമായേക്കും. ഒരു ഫ്രാഞ്ചൈസി വലിയ തുക അദ്ദേഹ​ത്തിനായി മുടക്കിയ ശേഷം സീസൺ പകുതി വച്ച് അദ്ദേഹത്തെ നഷ്ടമായാൽ അവരുടെ സാധ്യതകൾക്ക് അതു തിരിച്ചടിയാകും. ഇത്തരം ആശങ്കകൾ ഷമിയെ ബാധിക്കും'- മഞ്ജരേക്കർ ഒരു മാധ്യമത്തോടു പ്രതികരിച്ചു.

'നിങ്ങളുടെ സ്വന്തം ഭാവിക്കായി കുറച്ചു ബുദ്ധി മാറ്റി വയ്ക്കുക. ആർക്കെങ്കിലും ഭാവി അറിയണമെങ്കിൽ ബാബാജിയെ ബന്ധപ്പെടുക'- എന്നായിരുന്നു ഷമിയുടെ പരിഹാസ രൂപത്തിലുള്ള പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT