Sports

ആരാധകരെ ത്രസിപ്പിച്ച ഇന്നിങ്‌സ്; ജയ്പൂരില്‍ ധോനി താണ്ഡവമാടിയ ദിനം, വിഡിയോ

ജയ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ 145 പന്തുകളില്‍ നിന്ന് 183 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൈതാനത്ത് തലങ്ങനെയും വിലങ്ങനെയും പാഞ്ഞ സിക്‌സുകളും ഫോറുകളും, ആരാധകര്‍ ആവേശത്തോടെ ഗാലറികളില്‍ ആര്‍പ്പ് വിളിച്ച ദിനം. ധോനിയുടെ സൂപ്പര്‍ ഇന്നിങ്‌സ് പിറന്ന ദിവസമാണ് ഇന്ന്(2005,ഒക്‌ടോബര്‍ 31).

ജയ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ 145 പന്തുകളില്‍ നിന്ന് 183 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്.15 ഫോറും 10 സിക്‌ററും അടങ്ങുന്നതായിരുന്നു ആ മാസ്മരിക ഇന്നിങ്‌സ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് നില ഉറപ്പിക്കാനാകാന്‍ കഴിയാതിരുന്ന മത്സരത്തില്‍ മൂന്നാമനായി എത്തിയ ധോനി അതിവേഗം റണ്‍സൊഴുക്കി. 299 റണ്‍സ് വിജയലക്ഷ്യവുമായി ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ ധോനി കരുത്തില്‍ 23 റണ്‍സ് ബാക്കി നില്‍ക്കെ വിജയ തീരമണിഞ്ഞു.

മത്സരത്തില്‍ ഏകദിനത്തിലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഉയര്‍ന്ന് സ്‌കോര്‍ എന്ന റെക്കോര്‍ഡും ധോനി സ്വന്തമാക്കി. 2004 ല്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിന്റെ 172 റണ്‍സാണ് പഴങ്കഥയായത്.

ധോനിയുടെ ഈ റെക്കോര്‍ഡ് ഇന്നിങ്‌സ് വര്‍ഷങ്ങളോളം തകരാതെ നിന്നു. പല താരങ്ങളും ധോനിയുടെ റെക്കോര്‍ഡിനരികെ വീണു. ഒടുവില്‍ 2011 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണാണ് 96 പന്തില്‍ നിന്ന് 185 റണ്‍സ് നേടി ഈ റെക്കോര്‍ഡ് മറികടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT