മുഹമ്മദ് ഷമിയും മകളും/ഫയല്‍ ചിത്രം 
Sports

മകളുടെ പേരില്‍ നിന്ന് മുഹമ്മദ് ഷമിയുടെ പേര് വെട്ടി; വീണ്ടും ഹസിന്‍ ജഹാന്റെ പ്രഹരം

കളിക്കളത്തില്‍ ഷമി തിളങ്ങുമ്പോഴും പുറത്ത് ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുടുംബ ജീവിതത്തിലെ താള പിഴകള്‍ക്ക് ഇടയിലാണ് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി ക്രിക്കറ്റില്‍ കരിയറിലെ ഏറ്റവും മികച്ച നാളുകളിലേക്ക് എത്തുന്നത്. കളിക്കളത്തില്‍ ഷമി തിളങ്ങുമ്പോഴും പുറത്ത് ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എത്തി. ഇപ്പോഴിതാ മകളുടെ പേരില്‍ നിന്ന് ഷമിയുടെ പേര് ഒഴിവാക്കിയിരിക്കുകയാണ് ഹസിന്‍. 

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മകളുടെ ചിത്രത്തിലൂടെയാണ് ഹസിന്‍ ജഹാന്‍ മകളുടെ പേരു മാറ്റം പ്രഖ്യാപിക്കുന്നത്. മകളുടെ പേരിന് അവസാനം ഷമി എന്നുള്ളത് മാറ്റി പകരം ഐറ ജഹാന്‍ എന്നാണ് എഴുതിയത്. 

ഇരുവര്‍ക്കുമിടയിലെ വിള്ളലുകള്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്. കളിയിലേക്ക് വരുമ്പോള്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള തയ്യാറെടുപ്പിലാണ് ഷമി ഇപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ബൗണ്‍സറേറ്റ് ഷമിയുടെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT