പ്രതീകാത്മക ചിത്രം 
Sports

17 റണ്‍സിന് നാഗാലാന്‍ഡ് ഓള്‍ഔട്ട്; 4 പന്തില്‍ ജയം പിടിച്ച് മുംബൈ

വനിതാ ക്രിക്കറ്റിലെ കുഞ്ഞന്മാരായ നാഗാലാന്‍ഡ് 17.4 ഓവറില്‍ 17 റണ്‍സിനാണ് ഓള്‍ഔട്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: നാല് പന്തില്‍ കളി ജയിച്ച് മുംബൈയുടെ വനിതാ ടീം. വുമണ്‍ സീനിയര്‍ വണ്‍ ഡേയില്‍ നാഗാലാന്‍ഡ്-മുംബൈ മത്സരത്തിലാണ് സംഭവം. 

വനിതാ ക്രിക്കറ്റിലെ കുഞ്ഞന്മാരായ നാഗാലാന്‍ഡ് 17.4 ഓവറില്‍ 17 റണ്‍സിനാണ് ഓള്‍ഔട്ടായത്. ആറ് നാഗാലാന്‍ഡ് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഒരു നാഗാലാന്‍ഡ് താരത്തിന് പോലും സ്‌കോര്‍ രണ്ടക്കം കടത്താനായില്ല. 9 റണ്‍സ് നേടിയ സരിബയാണ് നാഗാലാന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍.

5 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുംബൈ ക്യാപ്റ്റന്‍ സയാലി സത്ഗരെയാണ് നാഗാലാന്‍ഡിനെ തകര്‍ത്തിട്ടത്. 17 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ മുംബൈക്ക് വിജയ ലക്ഷ്യം മറികടക്കാന്‍ വേണ്ടി വന്നത് 4 പന്തുകള്‍ മാത്രം. നാല് പന്തില്‍ മുംബൈ സ്‌കോര്‍ 20ലേക്ക് എത്തി. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയായിരുന്നു മുംബൈയുടെ ചെയ്‌സ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ