ചിത്രം: എഎഫ്പി 
Sports

ഏഴ് വര്‍ഷത്തെ കാത്തിരിപ്പ്; ടെസ്റ്റ് കളിക്കാന്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിലേക്ക്

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പോരാട്ടങ്ങള്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ് ചര്‍ച്ച്: ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് മണ്ണില്‍ ടെസ്റ്റ് കളിക്കാനെത്തുന്നു. ഏഴ് വര്‍ഷത്തിനു ശേഷമാണ് അയല്‍ രാജ്യം കൂടിയായ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തുന്നത്. 2016ലാണ് അവസാനമായി ഓസ്‌ട്രേലിയ കിവി മണ്ണില്‍ ടെസ്റ്റ് മത്സരത്തിനു ഇറങ്ങിയത്. 

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പോരാട്ടങ്ങള്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. വെല്ലിങ്ടന്‍, ക്രൈസ്റ്റ് ചര്‍ച്ച് എന്നിവിടങ്ങളിലാണ് വേദി. 

തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇതും. ഹാമില്‍ട്ടന്‍, ടൗറംഗ എന്നിവിടങ്ങളാണ് വേദി. ചരിത്രത്തില്‍ ഇന്നു വരെ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ടെസ്റ്റ് വിജയിച്ചിട്ടില്ല. ഈ നാണക്കേട് ഒഴിവാക്കാനായിരിക്കും കിവികളുടെ ശ്രമം. 

ഈ ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡ് നാട്ടില്‍ ബംഗ്ലാദേശുമായി ഏകദിന, ടി20 മത്സരങ്ങള്‍ കളിക്കും. പാകിസ്ഥാനുമായി അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പോരാട്ടമായിരിക്കും ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT