വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ബ്രയ്ഡൻ കർസ് പിടിഐ
Sports

ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി, ബൗളിങ് മികവ്; ഒന്നാം ദിനത്തിൽ കളി വരുതിയിൽ നിർത്തി ഇംഗ്ലണ്ട്

ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 280റണ്‍സില്‍ അവസാനിപ്പിച്ച കിവികള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ട് സ്‌കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിനു ഇനിയും 194 റണ്‍സ് വേണം. ശേഷിക്കുന്നത് 5 വിക്കറ്റുകള്‍ കൂടി.

37 റണ്‍സെടുത്ത മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ മാത്രമാണ് പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ടോം ലാതം (17), ഡെവോണ്‍ കോണ്‍വെ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

കളി നിര്‍ത്തുമ്പോള്‍ വില്‍ ഓ റൂര്‍ക്കും ടോം ബ്ലന്‍ഡലുമാണ് ക്രീസില്‍. ബ്ലന്‍ഡല്‍ 7 റണ്‍സും ഓറൂര്‍ക്ക് റണ്ണൊന്നുമെടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഹാരി ബ്രൂക്ക് നേടിയ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. ഒലി പോപ്പ് അര്‍ധ സെഞ്ച്വറി നേടിയതും നിര്‍ണായകമായി. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല.

ബ്രൂക്ക് 115 പന്തില്‍ 11 ഫോറും 5 സിക്‌സും സഹിതം 123 റണ്‍സ് വാരി. ഒലി പോപ്പ് 66 റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി നാതാന്‍ സ്മിത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഓറൂര്‍ക്ക് മൂന്ന് വിക്കറ്റുകളും മാറ്റ് ഹെന്റി രണ്ട് വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി