Daryl Mitchell x
Sports

ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഡാരില്‍ മിച്ചല്‍; അര്‍ധ സെഞ്ച്വറി, ന്യൂസിലന്‍ഡ് പൊരുതുന്നു

രണ്ടാം പോരിലെ സെഞ്ച്വറിക്ക് പിന്നാലെ ഡാരില്‍ മിച്ചലിന് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഒരിക്കല്‍ കൂടി ഇന്ത്യയെ വെല്ലുവിളിച്ച് ഡാരില്‍ മിച്ചലിന്റെ ബാറ്റിങ്. താരം അര്‍ധ സെഞ്ച്വറി സ്വന്തമാക്കി ക്രീസില്‍ തുടരുന്നു. രണ്ടാം പോരാട്ടം ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തത് ഡാരില്‍ മിച്ചലാണ്. താരത്തിന്റെ കിടിലന്‍ സെഞ്ച്വറി ബലത്തിലാണ് ന്യൂസിലന്‍ഡ് ജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്തിയത്. മൂന്നാം പോരില്‍ 5 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി തുടങ്ങിയ ന്യൂസിലന്‍ഡിനെ താരം കരകയറ്റുന്നു. 58 റണ്‍സിനിടെ മൂന്നാം വിക്കറ്റും ന്യൂസിലന്‍ഡിനു നഷ്ടമായിരുന്നു. അപ്പോഴും ഡാരില്‍ മിച്ചല്‍ ക്രീസില്‍ ഉറച്ചു നിന്നു പൊരുതി. നിലവില്‍ മിച്ചല്‍ 63 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സ് 20 റണ്‍സുമായും ക്രീസില്‍. ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ്.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിനു തുടക്കത്തില്‍ തന്നെ അടി കിട്ടി. സ്‌കോര്‍ 5 റണ്‍സില്‍ നില്‍ക്കെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്, ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ ചെറുത്തു നില്‍പ്പില്‍ അവര്‍ ആദ്യത്തെ ഞെട്ടലില്‍ നിന്നു മുക്തരായി. ഈ സഖ്യം മുന്നോട്ടു പോകുന്നതിനിടെ ന്യൂസിലന്‍ഡിനു വീണ്ടും തിരിച്ചടി കിട്ടി. വില്‍ യങിനെ അവര്‍ക്ക് മൂന്നാമതായി നഷ്ടമായി.

സ്‌കോര്‍ 5ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് കിവികളെ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിങാണ് കിവികളെ നിശബ്ദരാക്കിയത്. താരം ഗോള്‍ഡന്‍ ഡക്കായി. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മൂന്നാം ഏകദിനത്തില്‍ ഇലവനിലെത്തിയ താരം അര്‍ഹതയുടെ ഉത്തരം തുടക്കം തന്നെ നല്‍കി. ആദ്യ രണ്ട് കളികളിലും അര്‍ഷ്ദീപിനെ പുറത്തിരുത്തി പ്രസിദ്ധിനെ കളിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷിത് റാണ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വയേയും മടക്കിയതോടെ ന്യൂസിലന്‍ഡ് പരുങ്ങി. പിന്നാലെ ഹര്‍ഷിത് വില്‍ യങിനേയും മടക്കി വിക്കറ്റ് നേട്ടം രണ്ടാക്കി.

5 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ കിവികള്‍ക്ക് നഷ്ടമായി. പിന്നീടാണ് വില്‍ യങും ഡാരില്‍ മിച്ചലും ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോയത്.

സ്‌കോര്‍ 58 വരെ ന്യൂസിലന്‍ഡ് കരുതലോടെ നീങ്ങി. സ്‌കോര്‍ 58ല്‍ നില്‍ക്കെ ഹര്‍ഷിത് റാണ വില്‍ യങിനെ മടക്കി കിവികളെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 30 റണ്‍സുമായി പുറത്തായി.

new zealand vs india Daryl Mitchell continues his rich vein of form against India with another 50+ score

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'

'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ