ക്രൈസ്റ്റ് ചര്‍ച്ച്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയുടെ ആവേശം കെട്ടടങ്ങും മുന്‍പ് ഇന്ത്യ അടുത്ത അങ്കത്തിന് ഇറങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ് ലി ഓവല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ മുഴുവന്‍ ബാറ്റിങ് നിരയിലാണ്. അഭിഷേക്- ശര്‍മ സഞ്ജു സാംസണ്‍ ഓപ്പണിങ് ജോഡി നല്‍കുന്ന തുടക്കം മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ്, തിലക് വര്‍മ തുടങ്ങിയവര്‍ ഏറ്റുപിടിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് ന്യൂസിലന്‍ഡിലും ബെഞ്ചിലായിരിക്കും സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലുവര്‍ഷത്തിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ന് ഇലവനില്‍ ഇടംപിടിച്ചേക്കും. വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഭുവിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മഴ മൂലം ഉപേക്ഷിച്ചിരുന്നതിനാല്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിച്ചില്ല. ഭുവിക്കൊപ്പം അര്‍ഷ്ദീപ് സിങും പ്രിന്‍സ് യാദവും പേസ് നിരയില്‍ എത്തിയേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates