സഹ താരങ്ങളുടെ അഭിനന്ദനമേറ്റു വാങ്ങുന്ന ചഹല്‍ എക്സ്
Sports

ഇന്ത്യയില്‍ അവസരമില്ല, ഇംഗ്ലണ്ടില്‍ വിക്കറ്റുകള്‍ കൊയ്ത് ചഹല്‍!

ഡെര്‍ബി ഷെയറിനെതിരായ കൗണ്ടിയില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തി നോര്‍ത്താംപ്റ്റന്‍ഷെയറിന് ത്രില്ലര്‍ ജയമൊരുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ടീമിലും ദുലീപ് ട്രോഫി അടക്കമുള്ള പോരാട്ടങ്ങളിലും അവസരമില്ലെങ്കിലും ഇഗ്ലീഷ് മണ്ണില്‍ വിക്കറ്റുകള്‍ പിഴുത് യുസ്‌വേന്ദ്ര ചഹല്‍. കൗണ്ടിയില്‍ താരത്തിന്റെ ബൗളിങ് മികവില്‍ നോര്‍ത്താംപ്റ്റന്‍ഷെയര്‍ ഡെര്‍ബിഷെയറിനെ വീഴ്ത്തി. 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ടീം സ്വന്തമാക്കിയത്.

മത്സരത്തില്‍ 9 വിക്കറ്റുകളാണ് താരം നേടിയത്. ഒന്നാം ഇന്നിങ്‌സ് 5 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകളും താരം വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം ഇന്നിങ്‌സില്‍ നോര്‍ത്താംപ്റ്റന്‍ 219 റണ്‍സിനു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 211 റണ്‍സും കണ്ടെത്തി. ഡെര്‍ബിഷെയര്‍ 165, 132 റണ്‍സുകള്‍ മാത്രമാണ് കണ്ടെത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ചഹല്‍ 16.3 ഓവറില്‍ 2 മെയ്ഡനടക്കം 45 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ചഹല്‍ 18 ഓവറില്‍ 3 മെയ്ഡനടക്കം 54 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT