ഫയല്‍ ചിത്രം 
Sports

ഫൈനല്‍ സ്വപ്‌നവുമായി ഇന്ത്യ സ്റ്റിക്കെടുക്കുന്നു ; എതിരാളി ബെല്‍ജിയം

2019 ലെ യൂറോപ്യന്‍ പര്യടനത്തില്‍ ബെല്‍ജിയത്തെ 3-0 ന് തോല്‍പ്പിച്ച് പരമ്പര തൂത്തുവാരിയ ചരിത്രമാണ്  ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ഒളിംപിക്‌സ് ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ഇറങ്ങും. സെമിയില്‍ കരുത്തരും നിലവിലെ ലോക ഒന്നാം നമ്പറുകാരുമായ ബെല്‍ജിയമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ ഏഴിനാണ് മല്‍സരം. 

41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെമിയിലെത്തിയ ഇന്ത്യയ്ക്ക് ബെല്‍ജിയത്തെ തോല്‍പ്പിക്കാനായാല്‍ മെഡലുറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരവും തോല്‍ക്കാതെയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. ഗ്രൂപ്പ് റൗണ്ടില്‍ 26 തവണയാണ് ബെല്‍ജിയം എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചത്. 

നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും യൂറോപ്യന്‍ ചാമ്പ്യന്മാരായ ബെല്‍ജിയം ആണ്. 2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യയും ബെല്‍ജിയവും ഏറ്റുമുട്ടിയപ്പോള്‍ 3-1 ന് ബെല്‍ജിയത്തിനായിരുന്നു വിജയം. 

അതേസമയം 2019 ലെ യൂറോപ്യന്‍ പര്യടനത്തില്‍ ബെല്‍ജിയത്തെ 3-0 ന് തോല്‍പ്പിച്ച് പരമ്പര തൂത്തുവാരിയ ചരിത്രമാണ്  ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നത്. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ ഇടംനേടിയത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മികവും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT