മിച്ചല്‍ മാര്‍ഷ് T20 World Cup ap
Sports

58 പന്തില്‍ 108 റണ്‍സ്, അതിവേഗം കളി തീര്‍ത്ത് ഓസീസ് മടങ്ങി!

ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ഒമാനെതിരെ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

പല്ലക്കീല്‍: ടി20 ലോകകപ്പില്‍ നിന്നു നേരത്തെ പുറത്തായ ഓസ്‌ട്രേലിയ ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ഒമാനെ തകര്‍ത്ത് ആശ്വാസം കൊണ്ടു. 9 വിക്കറ്റിന്റെ അനായാസ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 16.2 ഓവറില്‍ 104 റണ്‍സില്‍ പുറത്താക്കിയ ഓസീസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 9.4 ഓവറില്‍ അടിച്ചെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 108 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്.

33 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം 64 റണ്‍സെടുത്ത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ഹെഡ് 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. കളി ജയിക്കുമ്പോള്‍ 6 പന്തില്‍ 12 റണ്‍സുമായി ജോഷ് ഇംഗ്ലിസ് ക്യാപ്റ്റനൊപ്പം ക്രീസില്‍ തുടര്‍ന്നു.

നേരത്തെ ആദം സാംപയുടെ മിന്നും സ്പിന്നിനു മുന്നില്‍ ഒമാന്‍ തകര്‍ന്നു പോയി. 3.2 ഓവറില്‍ 21 റണ്‍സ് വഴങ്ങി സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയിനിസ്, നതാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

32 റണ്‍സെടുത്ത വസീം അലിയാണ് ഒമാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജതിന്ദര്‍ സിങ് (17), കരണ്‍ സോനവാലെ (12), ഹമ്മദ് മിര്‍സ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഒമാന്‍ 104 റണ്‍സില്‍ ഒതുങ്ങി.

oman vs australia: Australia ended their disappointing T20 World Cup campaign with a crushing 9-wicket win over Oman in their final Group match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: വോട്ടാവേശത്തില്‍ കേരളം, ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

ടോയ്‌ലറ്റ് വൃത്തിഹീനമാണോ?, ചുമ്മാ ഒരു ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക; 1000 രൂപ പോക്കറ്റിലിടാം, യാത്രക്കാര്‍ക്കായി പുതിയ പദ്ധതി

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,11,000ലേക്ക്

അവസാന പന്തു വരെ നാടകീയത, ത്രില്ലർ പോരിൽ ഡൽഹിയെ ഒരു റണ്ണിന് വീഴ്ത്തി ​ഗുജറാത്ത്, ​ഗില്ലിനും സംഘത്തിനും ആദ്യ ജയം

SCROLL FOR NEXT