ബ്രൂണോ ഫെര്‍ണാണ്ടസ്/ഫോട്ടോ: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ട്വിറ്റര്‍ 
Sports

​ഗ്രൗണ്ടിലുണ്ട്, പക്ഷേ 'കളിക്കുന്നില്ല'; ക്രിസ്റ്റ്യാനോയുടെ നിഴലിൽ കുരുങ്ങി ബ്രൂണോ ഫെർണാണ്ടസ്

ഒരു ടാക്കിളോ, ഇന്റർസെപ്ഷനോ, ഷോട്ടോ, ഡ്രിബിളോ ജർമനിക്കെതിരെ ബ്രൂണോയിൽ നിന്ന് വന്നില്ല

സമകാലിക മലയാളം ഡെസ്ക്

​സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഹൃദയതുടിപ്പായ താരം. യൂറോയിൽ ക്രിസ്റ്റ്യാനോയും ബ്രൂണോയും കൂടി ചേരുമ്പോൾ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് പാടെ തെറ്റി. ക്രിസ്റ്റ്യാനോയുടെ നിഴലിലേക്ക് വീണതോടെ ബ്രൂണോയ്ക്ക് ഓൾഡ് ട്രഫോർഡിൽ പുറത്തെടുത്ത മികവ് ആവർത്തിക്കാനാവുന്നില്ല. 

പോർച്ചു​ഗലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രൂണോ നിരാശപ്പെടുത്തി. 4-2ന്റെ തോൽവിയിലേക്ക് ജർമനിക്കെതിരെ പോർച്ചു​ഗൽ വീണതിന് പിന്നാലെ മധ്യനിരയിൽ കളി കൈവിടുന്നതാണ് തിരിച്ചടിയാവുന്നത് എന്ന വിലയിരുത്തലുകൾ ഉയർന്നു. അവിടെ ബ്രൂണോ ഫെർണാണ്ടസിനെ മാത്രം പഴി ചാരാൻ സാധിക്കില്ലെന്ന വാദവും ശക്തമാണ്. 

സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രീമിയർ ലീ​ഗിൽ മൂന്നാം സ്ഥാനം പിടിച്ചപ്പോൾ വിരലുകളെല്ലാം ചൂണ്ടപ്പെട്ടത് ബ്രൂണോയ്ക്ക് നേരെയാണ്. എന്നാൽ ഹം​ഗറിക്കും ജർമനിക്കും എതിരെ ബ്രൂണോ നിശബ്ദനായിരുന്നു. ജർമനിക്കെതിരെ 64ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുമ്പോൾ ബ്രൂണോയിൽ നിന്ന് ആ സമയം വരെ വന്നത് ഒരു പ്രധാനപ്പെട്ട പാസ് മാത്രം. ഒരു ടാക്കിളോ, ഇന്റർസെപ്ഷനോ, ഷോട്ടോ, ഡ്രിബിളോ ജർമനിക്കെതിരെ ബ്രൂണോയിൽ നിന്ന് വന്നില്ല. പോർച്ചു​ഗൽ ഏഴ് ​ഗോൾ യൂറോയിൽ ഇതുവരെ നേടിയപ്പോൾ ഇതിലൊന്നും ബ്രൂണോയുടെ അസിസ്റ്റ് ഇല്ല. പറയാനാവുന്നത് ഹം​ഗറിക്കെതിരായ രണ്ട് ഷോട്ടുകൾ മാത്രം

11 കളിക്കാരുമായാണ് കളിക്കേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ട് കളിയിലും ബ്രൂണോ പിച്ചിലുണ്ടായി. എന്നാൽ കളിച്ചില്ല, മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ പരിശീലകൻ മൗറി‍ഞ്ഞോ പറഞ്ഞു. ഓൾഡ് ട്രഫോർഡിലെ 18 മാസത്തിൽ 40 ​ഗോളും 25 അസിസ്റ്റുമാണ് ബ്രൂണോയിൽ നിന്ന് വന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് ജേഴ്സിയിൽ സ്വതന്ത്രനായി കളിക്കുന്ന താരം ദേശിയ ടീമിലേക്ക് എത്തുമ്പോൾ ഉൾവലിയുന്നു. പാസ് നഷ്ടപ്പെടുമ്പോൾ ഓൾഡ് ട്രഫോർഡിൽ കൈകളുയർത്തി നിരാശ പ്രകടിപ്പിക്കുന്ന താരം പോർച്ചു​ഗൽ കുപ്പായം അണിയുമ്പോൾ മറ്റൊരു വ്യക്തിയാവുന്നു. 

ക്രിസ്റ്റ്യാനോയെ പ്രധാന താരമായി വെച്ചുകൊണ്ട് മുൻപോട്ട് പോവുന്ന പോർച്ചു​ഗലിന്റെ ​ഗെയിം പ്ലാൻ ബ്രൂണോയ്ക്ക് ഇണങ്ങുന്നില്ലെന്ന് വ്യക്തം. യുനൈറ്റഡിന്റെ ​ഫ്രീകിക്ക്, സ്പോട്ട് കിക്ക് എടുക്കുന്ന പ്രധാന താരം ഇവിടെ ക്രിസ്റ്റ്യാനോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ പൂർണമായും പിന്നിലേക്ക് വലിയുന്നു. അഞ്ച് വർഷം മുൻപ് നേടിയ കിരീടം നിലനിർത്തണം എങ്കിൽ ഇത്തവണ ക്രിസ്റ്റ്യാനോ മാത്രം പോർച്ചു​ഗലിനായി നിറഞ്ഞു കളിച്ചാൽ പോരെന്ന് വ്യക്തം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT