ഹസന്‍ അലി എക്സ്
Sports

'ഇന്ത്യ ഇല്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി നടക്കും, വേണമെങ്കില്‍ ഇവിടെ വന്നു കളിക്കാം'

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വേദി പാകിസ്ഥാനിലാണ്. പാക് മണ്ണില്‍ കളിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. നിഷ്പക്ഷ വേദി ഇന്ത്യ ഐസിസിയോടു ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ വന്നില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി നടക്കുമെന്നു പാക് പേസര്‍ ഹസന്‍ അലി.

'ചാമ്പ്യന്‍സ് ട്രോഫി നടക്കുകയാണെങ്കില്‍ അത് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്നു ഞങ്ങളുടെ ചെയര്‍മാന്‍ (പാക് ക്രിക്കറ്റ് ബോര്‍ഡ്) നേരത്തെ സംശയ ലേശമെന്ന്യേ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ പാക് മണ്ണിലേക്ക് വരാന്‍ അഗ്രഹിക്കുന്നില്ലെങ്കില്‍ വേണ്ട. അവരില്ലാതെയും ടൂര്‍ണമെന്റ് കളിക്കാം. പാകിസ്ഥാനില്‍ ക്രിക്കറ്റ് അരങ്ങേറണം. ഇന്ത്യ വരുന്നില്ല എന്നതിനാല്‍ ക്രിക്കറ്റ് അവസാനിക്കുന്നു എന്ന് അര്‍ഥമില്ല. ഇന്ത്യയെ കൂടാതെ വേറെയും ടീമുകളുണ്ട്.'

'ഞങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെങ്കില്‍ അവരും പാകിസ്ഥാനില്‍ വന്നു കളിക്കണം. കായിക പോരാട്ടങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നു മുന്‍പ് പലരും നിരവധി തവണ ആവര്‍ത്തിച്ച കാര്യമാണ്.'

'മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പല ഇന്ത്യന്‍ താരങ്ങളും പാകിസ്ഥാനില്‍ വന്നു കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ആ രാജ്യത്തെ സംബന്ധിച്ചു അവര്‍ക്ക് അവരുടേതായ നയങ്ങളുണ്ടെന്നു അംഗീകരിക്കുന്നു'- ഹസന്‍ അലി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം പാകിസ്ഥാനിലാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി. 2025 ഫെബ്രുവരി 19നു കറാച്ചിയിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനല്‍ മാര്‍ച്ച് ഒന്‍പതിനാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

അതേസമയം ഇന്ത്യയുടെ വേദി മാറ്റം ആവശ്യം ഐസിസി അംഗീകരിച്ചാല്‍ ഏഷ്യാ കപ്പിനു സമാനമായി ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനു പുറത്തായിരിക്കും. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കായിരുന്നു വേദി അനുവദിച്ചത്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ പോരാട്ടത്തിന്റെ വേദിക്കായി ശ്രീലങ്കയും യുഎഇയുമാണ് രംഗത്തുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം