മൊഹ്സിന്‍ നഖ്വി 
Sports

പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും

ശ്രീലങ്കന്‍ ടീമിന് സൈന്യവും റേഞ്ചര്‍മാരും പൊലീസും സുരക്ഷ ഒരുക്കുമെന്നും പിസിബി ചെയര്‍മാനും ഫെഡറല്‍ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ശ്രീലങ്കന്‍ ടീമിന്റെ സുരക്ഷ ഏറ്റെടുത്ത് പാക് സൈന്യം. തലസ്ഥാനമായ ഇസ്ലാമാബാദില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെ പല ശ്രീലങ്കന്‍ താരങ്ങളും നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈനിക മേധാവി അസിം മുനീറിന്റെ ഇടപെടലിനെത്തുടര്‍ന്ന് പര്യടനം തുടരാന്‍ ലങ്കന്‍ ടീം തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്കന്‍ ടീമിന് സൈന്യവും റേഞ്ചര്‍മാരും പൊലീസും സുരക്ഷ ഒരുക്കുമെന്നും പിസിബി ചെയര്‍മാനും ഫെഡറല്‍ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പാകിസ്ഥാന്‍ ക്രിക്കറ്റിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് റാവല്‍പിണ്ടിയില്‍ നഖ്വി മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്ലാമാബാദിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ കാരണം ചില ശ്രീലങ്കന്‍ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നു. എന്നാല്‍ പാകിസ്ഥാന്‍, ശ്രീലങ്കന്‍ നേതാക്കളുടെ ഇടപെടലിലൂടെ പ്രതിസന്ധി പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി പ്രമിത ബന്ദാര ടെന്നക്കൂണിന് ടീമിന്റെ സുരക്ഷയില്‍ പാക് കരസേനാ മേധാവി മുനീര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം സ്ഥിരീകരിച്ചു.

ഫീല്‍ഡ് മാര്‍ഷല്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രിയുമായും സെക്രട്ടറിയുമായും സംസാരിച്ചു, പാകിസ്ഥാനില്‍ തുടരാന്‍ തീരുമാനിച്ച കളിക്കാര്‍ കാണിച്ച വലിയ ധൈര്യത്തിന് നന്ദിയുണ്ട്, ശ്രീലങ്കന്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ടീമിന്റെ സുരക്ഷ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നഖ്വി പറഞ്ഞു.

Pak government has handed over the security of the visiting Sri Lankan team to the Pakistan Military forces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താമര'ക്കാറ്റില്‍ ബിഹാര്‍, ചരിത്രക്കുതിപ്പുമായി ബിജെപി, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; 'മഹാ' തകര്‍ച്ചയില്‍ മഹാസഖ്യം

Bihar Election Results 2025: 200ലേക്ക് അടുത്ത് എന്‍ഡിഎയുടെ ലീഡ് നില

പ്രചാരണത്തിന് പോയവര്‍ പറയട്ടെ; എന്നെ വിളിച്ചിട്ടില്ല; ബിഹാര്‍ തോല്‍വിയില്‍ ശശി തരൂര്‍

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ആരോഗ്യകരമായ ഭക്ഷണക്രമം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

SCROLL FOR NEXT