ന്യൂസിലന്‍ഡിനെതിരെ എട്ട് ക്യാച്ചുകള്‍ നിലത്തിട്ട് പാക് താരങ്ങള്‍ എക്‌സ്
Sports

നിര്‍ണായക മത്സരത്തില്‍ പാക് താരങ്ങള്‍ നിലത്തിട്ടത് എട്ടു ക്യാച്ചുകള്‍; മങ്ങിയത് ഇന്ത്യന്‍ പ്രതീക്ഷ - വിഡിയോ

മത്സരത്തിന് മുമ്പ് ഗ്രൂപ്പ് എയില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും താഴെയായിരുന്നു പാകിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കുള്‍പ്പെടെ നിര്‍ണായകമായ മത്സരത്തില്‍ പാക് ടീം കൈവിട്ടത് എട്ട് ക്യാച്ചുകള്‍. ദുബായില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 54 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോറ്റത്. ഇതോടെ 2016 ന് ശേഷം ആദ്യമായി ന്യൂസിലന്‍ഡ് ലോകകപ്പ് സെമിയിലും എത്തി. പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായതിനൊപ്പം ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു.

മത്സരത്തിന് മുമ്പ് ഗ്രൂപ്പ് എയില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും താഴെയായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ പാകിസ്ഥാനും സെമി ഫൈനലില്‍ കടക്കാന്‍ അവസരമുണ്ടായിരുന്നു.

ന്യൂസിലന്‍ഡിനെ 53 റണ്‍സില്‍ കൂടുതല്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയില്‍ കടക്കാമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല പാക് ജയം കാത്തിരുന്ന ഇന്ത്യയ്ക്കും തിരിച്ചടിയായി. പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ കടക്കാമായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പാക് ടീമിന്റെ മോശം ഫീല്‍ഡിങ്ങാണ് പരാജയത്തിന് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സില്‍ എട്ട് ക്യാച്ചുകളാണ് പാക് താരങ്ങള്‍ കൈവിട്ടത്. ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍

തുടങ്ങിയ മോശം ഫീഡിങ് അവസാന ഓവര്‍ വരെ തുടര്‍ന്നു. 4.2, 5.2, 7.3, 15.5, 17.2 എന്നിങ്ങനെ ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ അവസാന ഓവറില്‍ മൂന്ന് ക്യാച്ചുകളും(9.1, 19.3, 19.5) നിലത്തിട്ടു. മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ അടക്കമുള്ളവര്‍ പാകിസ്ഥാന്റെ മോശം ഫീല്‍ഡിങ് ചൂണ്ടികാണിച്ച് രംഗത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT