pakistan vs england ap
Sports

പുറത്താകലിന്റെ വക്കിൽ പാകിസ്ഥാൻ; സെമി കാണുമോ? 2 സാധ്യതകള്‍

നിലവില്‍ പാകിസ്ഥാന് 1 പോയിന്റ്, ഗ്രൂപ്പില്‍ ശേഷിക്കുന്നത് ഒരു സ്ഥാനം, ലക്ഷ്യത്തില്‍ കണ്ണും നട്ട് 3 ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരില്‍ പാകിസ്ഥാനെ 2 വിക്കറ്റിനു വീഴ്ത്തി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതോടെ ഗ്രൂപ്പ് ബിയില്‍ ഒരു സെമി സ്ഥാനം മാത്രമേ ഇനി അറിയാനുള്ളു. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്താണ് വിജയം പിടിച്ചത്.

പാകിസ്ഥാന്‍ സെമി കാണണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ നടക്കേണ്ടി വരുമെന്ന നിലയാണ്. നിലവില്‍ ഈ ഗ്രൂപ്പില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും ഓരോ പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിനു ഇനി മത്സരം ശ്രീലങ്കയും ഇംഗ്ലണ്ടുമായുമാണ്.

സാധ്യത ഒന്ന്

പാകിസ്ഥാന്റെ അടുത്ത പോരാട്ടം ശ്രീലങ്കയുമായാണ്. ഈ മത്സരം പാകിസ്ഥാന്‍ ജയിക്കണം. ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസിന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. അപ്പോള്‍ ന്യൂസിലന്‍ഡിനു ഒരു പോയിന്റും ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായിരിക്കും. അങ്ങനെ പാകിസ്ഥാന് സെമിയിലെത്താം.

സാധ്യത രണ്ട്

പാകിസ്ഥാന്‍ വലിയ മാര്‍ജനില്‍ ശ്രീലങ്കയെ വീഴ്ത്തണം. ന്യൂസിലന്‍ഡ് ശ്രീലങ്ക, ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഒന്ന് ജയിക്കുകയും അവരുടെ നെറ്റ് റണ്‍റേറ്റ് താഴെ നില്‍ക്കുകയും ചെയ്യണം. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലന്‍ഡിനും പാകിസ്ഥാനും 3 പോയിന്റുകള്‍. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ അപ്പോള്‍ പാകിസ്ഥാന് സെമി കാണാം.

പാകിസ്ഥാന് ന്യൂസിലന്‍ഡിന്റെ കളി നോക്കി അവസാന പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടാനുള്ള തന്ത്രം ആവിഷ്‌കരിക്കാന്‍ സമയം കിട്ടും എന്നതു മാത്രമാണ് നിലവില്‍ അവര്‍ക്ക് ആശ്വസിക്കാനുള്ളത്.

pakistan vs england, T20 World Cup: Pakistan are on the brink of an exit from the tournament. But, can the Cornered Tigers still qualify

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

35 കഴിഞ്ഞാൽ അരക്കെട്ടിന്റെ വണ്ണം കൂടുന്നുണ്ടോ? വാർദ്ധക്യമല്ല ലക്ഷണമാണെന്ന് കരുതി നിസാരമാക്കരുതെന്ന് വിദ​ഗ്ധർ

സ്മാര്‍ട്ട് ഫോണ്‍ ഹാങ് ആകുന്നുണ്ടോ? പുതിയത് വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കാം

'അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥപ്പെടുത്തുന്നതും, എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക'; 'ജന നായകൻ' ചോർന്നതിൽ മാധവൻ

350cc, 37,000 രൂപ വിലക്കുറവ്; ഡോമിനാര്‍ 2026 പതിപ്പ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT