ചിത്രം; ഇൻസ്റ്റ​ഗ്രാം 
Sports

രോഹിത്തിനും സൂര്യക്കുമൊപ്പം പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവ്; 7 സെക്കന്റില്‍ വന്നുപോയി ധോനി

ധോനിയെ കണക്ട് ചെയ്താലോ എന്ന് ചോദിച്ചാണ് പന്ത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനെ കൊണ്ടുവരാന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരക്കെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കിയാണ് ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഋഷഭ് പന്തിന്റെ ഇന്‍സ്റ്റാ ലൈവിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്നു...പിന്നാലെ കാമിയോയായി ധോനിയുടെ വരവും...

7 സെക്കന്റ് മാത്രമാണ് ധോനി ലൈവ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ധോനിയെ കണക്ട് ചെയ്താലോ എന്ന് ചോദിച്ചാണ് പന്ത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. സാക്ഷിയാണ് വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തത്. മഹി ഭായ്, എന്തൊക്കെയുണ്ട്, ലൈവില്‍ തുടരൂ എന്ന പന്തിന്റെ വാക്കുകള്‍ക്ക് പിന്നാലെ തന്നെ ധോനി ലൈവ് കട്ട് ചെയ്തു. 

സൂര്യകുമാര്‍ യാദവാണ് പന്തിന്റെ ലൈവില്‍ ആദ്യം ചേര്‍ന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ ചഹലും ഇശാന്ത് ശര്‍മയും ലൈവില്‍ ജോയിന്‍ ചെയ്തു. കളിയിലേക്ക് വരുമ്പോള്‍ വെള്ളിയാഴ്ചയാണ് വിന്‍ഡിസിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20. 5 ട്വന്റി20കള്‍ ഉള്‍പ്പെടുന്നതാണ് പരമ്പര.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT