ബൊപ്പണ്ണ- ബാലാജി സഖ്യം എക്സ്
Sports

ഒറ്റ ദിവസം എല്ലാം തീര്‍ന്നു! ഒളിംപിക്‌സ് ടെന്നീസില്‍ ഇന്ത്യക്ക് നിരാശ

ഇന്ത്യയുടെ പുരുഷ സിംഗിള്‍സ്, ഡബിള്‍സ് താരങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സിലെ ഇന്ത്യയുടെ ടെന്നീസ് പോരാട്ടത്തിനു ഒറ്റ ദിവസത്തില്‍ തന്നെ തിരശ്ശീല വീണു. പുരുഷ സിംഗിള്‍സ്, ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു.

സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗലും ഡബിള്‍സില്‍ വെറ്ററന്‍ ഇതിഹാസം രോഹന്‍ ബൊപ്പണ- ശ്രീരാം ബാലാജി സഖ്യവുമാണ് ആദ്യ ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് പുറത്തായത്. ഇതോടെ ഒളിംപിക്‌സിലെ ഇന്ത്യയുടെ ടെന്നീസ് പോരാട്ടങ്ങളും അവസാനിച്ചു. ആതിഥേയരായ ഫ്രാന്‍സിന്റെ താരങ്ങളാണ് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിംഗിള്‍സില്‍ നാഗല്‍ ഫ്രഞ്ച് താരം കോറെന്റന്‍ മ്യുറ്റെയോടാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ തിരിച്ചടിക്കാന്‍ നാഗലിനു സാധിച്ചു. മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരുതിയാണ് താരം വീണത്. സ്‌കോര്‍: 2-6, 6-4, 5-7.

ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ബൊപ്പണ്ണ- ബാലാജി സഖ്യം ഫ്രാന്‍സിന്റെ എഡ്വേഡ് റോജര്‍ വാസ്‌ലിന്‍- ഗെയ്ല്‍ മോണ്‍ഫില്‍സ് സഖ്യത്തോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് പൊരുതാന്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയില്ല. സ്‌കോര്‍: 5-7, 2-6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'